Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവാർത്താ വിലക്കിൽ...

വാർത്താ വിലക്കിൽ ഫേസ്​ബുക്കിന്​ മറുപണിയുമായി ആസ്​ട്രേലിയൻ സർക്കാർ

text_fields
bookmark_border
വാർത്താ വിലക്കിൽ ഫേസ്​ബുക്കിന്​ മറുപണിയുമായി ആസ്​ട്രേലിയൻ സർക്കാർ
cancel

മെൽബൺ: ആസ്​ട്രേലിയയിലെ ഫേസ്​ബുക്കി​െൻറ അപ്രതീക്ഷിത വാർത്താ വിതരണ വിലക്ക്​ ഏവരെയും ഞെട്ടിച്ചിരുന്നു. ഉപയോക്​താക്കളും മാധ്യമ സ്ഥാപനങ്ങളും വാർത്ത ലിങ്കുകൾ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തർദേശീയ വാർത്തകൾ കാണുന്നതിനുമായിരുന്നു ഫേസ്​ബുക്ക്​ വിലക്കേർപ്പെടുത്തിയത്​. വാർത്ത നൽകുന്നതിന്​ മാധ്യമസ്ഥാപനങ്ങൾക്ക്​ പണം നൽകണമെന്ന നിയമനിർമാണത്തിൽ പ്രതിഷേധിച്ചായിരുന്നു ഫേസ്​ബുക്കി​െൻറ നീക്കം.

രാജ്യത്ത്​ കോവിഡ്​ വാക്​സിനേഷൻ തുടങ്ങാനിരിക്കെയായിരുന്നു ഫേസ്​ബുക്കി​െൻറ അപ്രതീക്ഷിത നടപടി. കോവിഡ്​ വാക്​സിൻ പുറത്തുറക്കുന്നതി​െൻറ ഭാഗമായി സർക്കാർ ഇന്ന്​ ഒരു പ്രചാരണ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാൽ, ഫേസ്​ബുക്കിന്​ അതി​െൻറ പരസ്യം നൽകില്ലെന്ന നിലപാടിലാണ്​ അധികൃതർ. സോഷ്യൽ മീഡിയ ഭീമ​െൻറ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ചാണ്​ സർക്കാർ അത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്​. സർക്കാർ നിയന്ത്രിത പേജുകൾക്കും കാലാവസ്ഥാ, ചുഴലിക്കാറ്റ്​, കാട്ടുതീ പോലുള്ള ദുരന്ത മുന്നറിയിപ്പ്​ പേജുകൾക്കും ഫേസ്​ബുക്കി​െൻറ വാർത്താ വിലക്ക്​ കാരണം സേവനം നിർത്തേണ്ടി വന്നിരുന്നു. വലിയ പ്രതിഷേധമുയർന്നതോടെയാണ്​ അവ തിരിച്ചെത്തിയത്​.

ദുർബലരായ ആളുകൾ പ്രതിരോധ കുത്തിവയ്പ്പിനായി​ സന്നദ്ധരാകുന്നതിന്​ വേണ്ടി ഓൺ‌ലൈനിൽ ഉൾപ്പെടെ വിപുലമായ ആശയവിനിമയ കാമ്പയിൻ സർക്കാർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞിരുന്നു. ഫൈസർ, ബയോഎൻടെക് വാക്​സിനുകളുടെ കുത്തിവെയ്​പ്പുകൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക്​​ മുമ്പായിട്ടായിരുന്നു അദ്ദേഹത്തി​െൻറ പ്രസ്​താവന. ടെക് ഭീമൻമാരും ആസ്‌ട്രേലിയൻ സർക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതുവരെ ആരോഗ്യവകുപ്പിന്​ ഫേസ്​ബുക്കിൽ പരസ്യം ചെയ്യുന്നതിനുള്ള വിലക്ക്​ തുടരുമെന്നും ഹണ്ട്​ വ്യക്​തമാക്കി. 'കോർപ്പറേറ്റ്​ രാക്ഷസൻമാർ പരമാധികാര ഭീഷണികളായി പ്രവർത്തിക്കുകയാണിവിടെ. അതുമായി മുന്നോട്ട്​ പോകാൻ അനുവദിക്കില്ല... അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആസ്​ട്രേലിയൻ പ്രധാനമന്ത്രി ഫേസ്​ബുക്കുമായുള്ള മല്ലയുദ്ധത്തിന്​ ശേഷം സമാധാനം വരാൻ പോകുന്നതി​െൻറ ചെറിയ സൂചന നൽകിയിട്ടുണ്ട്​. ​​ഫേസ്​ബുക്ക്​ താൽക്കാലികമായി തങ്ങളുമായുള്ള ചങ്ങാത്തം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങൾ അദ്ദേഹം അതുമായി ബന്ധപ്പെട്ട്​ നൽകിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:news banAustraliaFacebook
News Summary - Australia wont advertise COVID-19 vaccine on Facebook but vows publicity
Next Story