Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
image for face book
cancel

കണ്ണൂർ ആർ.ടി.ഒയുടെ പേരിൽ വ്യാജ ഫേസ്​ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

text_fields
bookmark_border

കണ്ണൂർ: കണ്ണൂർ ആർ.ടി.ഒ ഇ.എസ്.ഉണ്ണികൃഷ്ണൻ്റെ പേരിൽ വ്യാജ ഫേസ്​ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ഉണ്ണികൃഷ്ണൻ എരമ്പത്ത് എന്ന പേരിൽ വ്യാജ ഫേസ്​ബുക്ക്​ പ്രൊഫൈൽ ഉണ്ടാക്കി സുഹൃത്തുക്കളോട് ധനസഹായാഭ്യർത്ഥന നടത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. ഞായറാഴ്ചയാണ് വ്യാജ പ്രൊഫൈൽ ശ്രദ്ധയിൽ പെട്ടത്.

ഡ്രൈവിങ് സ്കൂൾ ഉടമക്ക് വ്യാജ പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്ത് 10,000 രൂപ ഓൺ ലൈനായി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവിങ് സ്കൂൾ ഉടമ ആർ.ടി.ഒയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. വ്യാജ പ്രൊഫൈൽ സംബന്ധിച്ച വിവരം ആർ.ടി.ഒ ഉണ്ണികൃഷ്ണൻ തൻ്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ കൂടുതൽ പേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി മനസിലായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - attempt to extort money by creating a fake Facebook account in the name of Kannur RTO
Next Story