Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വർഷത്തിൽ നാല്​ തവണ ഒാഫീസിൽ വന്നാൽ മതി; വർക്​ ഫ്രം എനിവേർ നടപ്പിലാക്കി ആസ്​ട്രേലിയൻ ടെക്​ കമ്പനി
cancel
Homechevron_rightTECHchevron_rightTech Newschevron_rightവർഷത്തിൽ നാല്​ തവണ...

വർഷത്തിൽ നാല്​ തവണ ഒാഫീസിൽ വന്നാൽ മതി; 'വർക്​ ഫ്രം എനിവേർ' നടപ്പിലാക്കി ആസ്​ട്രേലിയൻ ടെക്​ കമ്പനി

text_fields
bookmark_border

80 ബില്യൺ ഡോളർ മൂല്യമുള്ള ആസ്​ട്രേലിയയിലെ ഭീമൻ ടെക്​ കമ്പനിയാണ്​ അറ്റ്​ലാസ്സിയൻ. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാർക്ക്​ എവിടെയിരുന്നും ജോലി ചെയ്യാനുള്ള അനുവാദം നൽകിയിരിക്കുകയാണ്​ കമ്പനി. വർഷത്തിൽ വെറും നാല്​ തവണമാത്രം ഒാരോ മേഖലയിലെയും കമ്പനിയുടെ ഒാഫീസുകളിൽ പോയി ജീവനക്കാർ ഹാജർ രേഖപ്പെടുത്തിയാൽ മതിയാകും.

കമ്പനിയുടെ പുതിയ 'ടീം എനിവേർ' പോളിസി പ്രകാരം 5700 ഒാളം വരുന്ന ജീവനക്കാർക്ക്​ ലോകത്തിലെ എവിടെ വെച്ചും പണിയെടുക്കാൻ സാധിക്കും. കമ്പനിക്ക്​ അവിടെ ഒരു അടിത്തറയുള്ളിടത്തോളം കാലം അവർക്ക് അവിടെ ജോലിചെയ്യാൻ നിയമപരമായ അവകാശമുണ്ട്. അതേസമയം, വർക്​ ഫ്രം ഹോം അനുവദിച്ചിട്ടുണ്ടെങ്കിലും 50 ശതമാനത്തോളം ആളുകൾ ഒാഫീസിൽ വന്നുതന്നെ ജോലി ചെയ്യുമെന്നാണ്​ തൊഴിലാളികളിൽ നടത്തിയ സർവേയിൽ വ്യക്​തമായതെന്ന്​ കമ്പനി പറഞ്ഞു.

സ്ഥിരമായ വർക്​ ഫ്രം ഹോം ഓർഗനൈസേഷണൽ ഘടനയിലേക്ക് നാം​ മാറുന്നത്​ ആഗോള വർക്​ ഫോഴ്​സുള്ള ഒരു ആസ്​ട്രേലിയൻ കമ്പനി എന്ന സ്റ്റാറ്റസുമായി യോജിച്ചു പോകുന്നതായി അറ്റ്​ലാസ്സിയൻ സഹ സ്ഥാപകൻ സ്​കോട്ട്​ ഫാർക്യുഹാർ പ്രതികരിച്ചു. "ചരിത്രപരമായി ഞങ്ങൾ അറ്റ്ലാസിയനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഞങ്ങൾ അടിസ്ഥാനപരമായി ഒരു ആഗോള കമ്പനി തന്നെയാണ്​, സിലിക്കൺ വാലിയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും കഴിവുള്ളവരുണ്ടെന്ന്​ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു," ഫാർക്യുഹാർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:work from homework from anywhereAtlassian
News Summary - Atlassian says its employees only need to come into the office 4 times a year
Next Story