മസ്‌കിനെയും സുക്കർബർഗിനെയും ബെസോസിനെയും റോബോട്ട് നായ്ക്കളാക്കി; വൈറലായി മിയാമി ബീച്ചിലെ ആർട്ട് ഇൻസ്റ്റലേഷൻ
text_fieldsേഫ്ലാറിഡ: ടെക് കോടീശ്വരന്മാരുടെയും പ്രശസ്ത കലാകാരന്മാരുടെയും ഹൈപ്പർ റിയലിസ്റ്റിക് സിലിക്കോൺ മുഖങ്ങളുമായി ഒരു കൂട്ടം ‘നാൽക്കാലി റോബോട്ടുകൾ’ തറയിൽ ചുറ്റിത്തിരിയുന്നു.
ഇലോൺ മസ്‌കിന്റെ വിചിത്രമായ തലയുമായി ഒരാൾ ചുറ്റും വട്ടമിടുന്നു. അതിന്റെ തൊട്ടടുത്തായി മാർക്ക് സുക്കർബർഗും ആൻഡി വാർഹോളും കൂട്ടിയിടിക്കുന്നു. അൽപം പിന്നിലായി പാബ്ലോ പിക്കാസോ തന്റെ കൈകാലുകളിൽ വിശ്രമിക്കുകയും ആകാശത്തേക്ക് നോക്കുകയും ചെയ്യുന്നു.
ഒരു സൈബർ ഗെയിമിലെ എന്തോ ഒന്നിനെ പോലെ തോന്നിക്കുന്ന പാതി ഹ്യൂമനോയിഡും പാതി നായയുമായ ജീവികൾ! ലോകത്തിലെ ഏറ്റവും സമ്പന്നമായ കലാമേളകളിൽ ഒന്നായ മിയാമിയിലെ ‘ആർട്ട് ബാസലി’ൽ ആണ് ഇവയെല്ലാം ഒത്തുചേർന്നത്.
ലോക പ്രശസ്തരായ ആളുകളുടെ വിചിത്രമായ ചിത്രീകരണത്തിലൂടെ അതിവേഗം വൈറലായി മിയാമി ബീച്ച് കൺവെൻഷൻ സെന്ററിലെ ഈ ആർട്ട് ഇൻസ്റ്റലേഷൻ. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, മാർക്ക് സുക്കർബർഗ്, ആൻഡി വാർഹോൾ, പാബ്ലോ പിക്കാസോ എന്നിവരെല്ലാം പ്രദർശനത്തിൽ ‘പങ്കെടുത്തു’.
‘റെഗുലർ ആനിമൽസ്’ എന്ന് പേരിട്ടിരിക്കുന്നതും ആർട്ടിസ്റ്റ് മൈക്ക് വിങ്കൽമാൻ ക്യൂറേറ്റ് ചെയ്തതുമായ ഈ ഇൻസ്റ്റലേഷൻ, ‘സാങ്കേതികവിദ്യയിലൂടെ ശിൽപം, ജനറേറ്റീവ് ആർട്ട് എന്നിവയുടെ പൈതൃകത്തെ പുനർവ്യാഖ്യാനിച്ചു’ എന്ന് ആർട്ട് ബാസൽ പറയുന്നു.
‘റെഗുലർ ആനിമൽസ്’ റോബോട്ടിന്റെ ഓരോ പതിപ്പും വൻ തുകക്ക് വിറ്റുതീർന്നതായും ആർട്ട് ബാസൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

