ഉന്നാൽ മുടിയാത് തമ്പി...പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും അറാട്ടൈയുടെ റാങ്കിങ്ങിൽ കുത്തനെ ഇടിവ്
text_fieldsവാട്സ്ആപ്പിന് വളരെ ഭീഷണിയായാണ് സോഹോയുടെ മെസേജിങ് ആപ്പായ അറാട്ടൈ രംഗപ്രവേശം നടത്തിയത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും എല്ലാം വളരെ മികച്ച കാഴ്ച വെച്ചപ്പോൾ വാട്സ്ആപ്പിനോടൊപ്പമെങ്കിലും ഉയർന്ന് വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇപ്പോൾ അറാട്ടൈ ചിത്രത്തിലേ ഇല്ല എന്ന അവസ്ഥയാണ്. വാട്സ് ആപ്പിനെ മലർത്തിയടിക്കുമോ എന്ന് ചോദിച്ചവർ ഇപ്പോൾ എന്നാലും ഇത് എന്ത് പറ്റി എന്ന ചോദ്യത്തിലാണ്.
ഒരു മാസത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മികച്ച ആപ്പുകളുടെ പട്ടികയിൽ ആദ്യത്തെ നൂറിനും പുറത്താണ് അറാട്ടൈയുടെ സ്ഥാനം. രാജ്യത്തെ വാട്സ് ആപ്പിന്‍റെ ആധിപത്യത്തെയാണ് ഇത് കാണിക്കുന്നത്. ഒക്ടോബറിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അറാട്ടൈ നവംബർ നാലിലെ കണക്കനുസരിച്ച് അറാട്ടൈ ഗൂഗ്ൾ പ്ലേയിൽ 105-ാം സ്ഥാനത്തും ഇന്ത്യയിലെ ആപ്പ് സ്റ്റോറിൽ 123-ാം സ്ഥാനത്തുമാണ്. ആപ്പുകളും ഗെയിമുകളും ഉൾപ്പെടുന്ന സംയോജിത റാങ്കിങിൽ ആപ്പ് സ്റ്റോറിൽ 128-ാം സ്ഥാനത്തും ഗൂഗ്ൾ പ്ലേയിൽ 150-ാം സ്ഥാനത്തും എത്തി.
ചെന്നൈ ആസ്ഥാനമായ ടെക്നോളജി സ്റ്റാർട്ടപ്പ് സോഹോയുടെ കീഴിൽ 2021ലാണ് പുറത്തിറങ്ങിയ ‘അറാട്ടൈ’ ആപ്പ് പുറത്തിറങ്ങിയത്. സാങ്കേതിക രംഗത്ത് സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുടർന്നാണ് ആപ്പിൽ കഴിഞ്ഞ മാസങ്ങളിൽ കുതിച്ചു ചാട്ടമുണ്ടായത്.
2025 ഒക്ടോബറിൽ ആപ്പിന് ഡൗൺലോഡുകൾ 13.8 ദശലക്ഷമായി ഉയർന്നു, സെപ്റ്റംബറിൽ ഇത് 2.63 ദശലക്ഷമായിരുന്നു. എന്നാൽ നവംബറിൽ ) ഡൗൺലോഡുകൾ വെറും 195,519 ആയി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

