Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമൊ​ബൈ​ൽ ആ​പ് വ​ഴി...

മൊ​ബൈ​ൽ ആ​പ് വ​ഴി വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
apply Visa through mobile app
cancel

ദു​ബൈ: ദു​ബൈ​യി​ൽ ഫേ​സ് ഐ.​ഡി ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം വ​രു​ന്നു. ദു​ബൈ​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന ജൈ​ടെ​ക്സ് പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യ​ത്. നി​ല​വി​ൽ ഈ ​സം​വി​ധാ​നം ദു​ബൈ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

വ്യ​ക്തി​ക​ളു​ടെ മു​ഖം തി​രി​ച്ച​റി​യു​ന്ന ഫേ​ഷ്യ​ൽ ബ​യോ​മെ​ട്രി​ക് റെ​ക്ക​ഗ്നീ​ഷ്യ​ൻ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ദു​ബൈ താ​മ​സ​കു​ടി​യേ​റ്റ വ​കു​പ്പ്​​ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ന​ൽ​കു​ന്ന മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ​ത്തി​മ സീ​ലം അ​ൽ മ​സ്റൂ​ഈ​യെ ഉ​ദ്ധ​രി​ച്ച് യു.​എ.​ഇ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ഫേ​സ് ഐ.​ഡി ഉ​പ​യോ​ഗി​ച്ച് വി​സ​ക്ക് അ​പേ​ക്ഷി​ക്കാം. വീ​ട്ടി​ൽ നി​ന്നു​ത​ന്നെ വി​സ, എ​ൻ​ട്രി പെ​ർ​മി​റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. പാ​സ്പോ​ർ​ട്ടോ എ​മി​റേ​റ്റ്സ് ഐ.​ഡി​യോ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് ഈ ​സാ​ങ്കേ​തി​ക വി​ദ്യ ന​ൽ​കു​ന്ന സൗ​ക​ര്യം.

നി​ല​വി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട് ഗേ​റ്റു​ക​ളി​ൽ മു​ഖം തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പാ​സ്പോ​ർ​ട്ട് പോ​ലു​മി​ല്ലാ​തെ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ജി.​ഡി.​ആ​ർ.​എ​ഫ്.​എ മൊ​ബൈ​ൽ ആ​പ്പി​ൽ എ​ന്നു​മു​ത​ൽ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile appapplying Visa
News Summary - apply Visa through mobile app
Next Story