Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightആപ്പിളിന്റെ ചാറ്റ്...

ആപ്പിളിന്റെ ചാറ്റ് ജിപിടി മോഡൽ 'സിരി' ഉടൻ എത്തും; ചാറ്റുകൾ തനിയെ ഡിലീറ്റാകുന്ന സുരക്ഷാ ഫീച്ചർ പ്രധാന ആകർഷണം

text_fields
bookmark_border
ആപ്പിളിന്റെ ചാറ്റ് ജിപിടി മോഡൽ സിരി ഉടൻ എത്തും; ചാറ്റുകൾ തനിയെ ഡിലീറ്റാകുന്ന സുരക്ഷാ ഫീച്ചർ പ്രധാന ആകർഷണം
cancel

ആപ്പിൾ ഫോണുകളിലെ വോയ്‌സ് അസിസ്റ്റന്റായ 'സിരി'യെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ കൂടുതൽ മെച്ചടുത്താൻ ആപ്പിൾ ഒരുങ്ങുകയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന ഡബ്ല്യു.ഡബ്ല്യു.ഡി.സി 2026 വേദിയിൽ അവതരിപ്പിക്കുന്ന ഐ.ഒ.എസ് 27ന് ഒപ്പമായിരിക്കും പുതിയ സിരി എത്തുക. എന്നാൽ തുടക്കത്തിൽ ഇതൊരു പരീക്ഷണ പതിപ്പായി മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യതക്ക് വലിയ മുൻഗണന നൽകിയാണ് ആപ്പിൾ പുതിയ സിരി തയാറാക്കുന്നത്. സിരിയുമായി നടത്തുന്ന സംഭാഷണങ്ങൾ തനിയെ ഡിലീറ്റാകുന്ന 'ഓട്ടോ ഡിലീറ്റിങ് ചാറ്റ്' ഫീച്ചർ ഇതിലുണ്ടാകും. ചാറ്റ് ജിപിടിയും ജെമിനിയും ഉപയോക്താക്കളുടെ ചാറ്റ് വിവരങ്ങൾ സൂക്ഷിച്ചുവെക്കുമ്പോൾ ആപ്പിൾ അത് ഉടൻ തന്നെ മായ്ച്ചുകളഞ്ഞ് കൂടുതൽ സുരക്ഷ ഉറപ്പാക്കും.

ഇതുകൂടാതെ കഴിഞ്ഞ വർഷം ആപ്പിൾ അവതരിപ്പിച്ച എ.ഐ ഇമോജി ഫീച്ചറായ 'ജെൻമോജി'യും കൂടുതൽ മാറ്റങ്ങളോടെ ഈ അപ്ഡേറ്റിൽ മെച്ചപ്പെടുത്തുന്നുണ്ട്. നിലവിൽ ഗൂഗിൾ ജെമിനിയും ചാറ്റ് ജിപിടിയും വിപണിയിൽ വൻ മുന്നേറ്റം നടത്തുന്നതിനാൽ അടുത്ത മാസം പുറത്തിറങ്ങുന്ന ഈ പുതിയ അപ്ഡേറ്റ് ആപ്പിളിനെ സംബന്ധിച്ച് വളരെ നിർണായകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleSIRIChatGPT
News Summary - Apple's ChatGPT-powered 'Siri' coming soon; auto-deleting chats feature a key attraction
Next Story