സിരിയുമായി ബന്ധപ്പെട്ട് സ്വകാര്യത ലംഘനകേസിൽ ആപ്പിൾ നൽകേണ്ടത് 810 കോടി രൂപ നഷ്ടപരിഹാരം; നഷ്ട പരിഹാരത്തിന് നിങ്ങളും അർഹരാണോ?
text_fieldsവോയിസ് അസിസ്റ്റന്റ് സിരി ഉപയോക്താക്കളുടെ ശബ്ദം അനുവാദമില്ലാതെ റെക്കോഡ് ചെയ്തു എന്ന പരാതിയിൽ 810 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് അംഗീകരിച്ച് ആപ്പിൾ. 2021ൽ കാലിഫോർണിയയിലെ ഫെഡറൽ കോടതിയിൽ ഫയൽചെയ്ത കേസിലാണ് ഉത്തരവ്.
സിരി ഉപഭോകാതാക്കളറിയാതെ അവരുടെ സ്വകാര്യ സംഭാഷണങ്ങൾ റെക്കോഡ് ചെയ്യുകയും അത് പരസ്യകാർക്കുൾപ്പെടെ തേഡ് പാർട്ടിക്ക് കൈമാറിയെന്നുമാണ് റിപ്പോർട്ട്. കോടതി ഉത്തരവ് പ്രകാരം 2014 സെപ്തംബർ 17 നും 2024 ഡിസംബർ 31 നും ഇടയിൽ സിരി എനേബിൾ ചെയ്തിട്ടുള്ള ആപ്പിൾ ഉൾപ്പന്നങ്ങൾ വാങ്ങിയവർ നഷ്ട പരിഹാരത്തിന് അർഹരാണ്.
നഷ്ടപരിഹാരത്തിന് ആരൊക്കെ അർഹർ?
ഐ ഫോൺ, ഐ പാഡ്, ആപ്പിൾ വാച്ച്, മാക്ബുക്ക്, ഐ മാക്, ആപ്പിൾ ടിവി, ഹോം പോഡ്സ്, ഐ പോഡ് ടച്ചസ് എന്നിവ ഉപയോഗിക്കുന്നവരാണ് നഷ്ട പരിഹാരത്തിനർഹർ. ഒരു ഡിവൈസിന് 20 ഡോളർ എന്ന നിലയിൽ നഷ്ട പരിഹാരം ആവശ്യപ്പെടാം. ഒരാൾക്ക് അഞ്ച് ഡിവൈസുകളാണ് ക്ലെയിം ചെയ്യാൻ കഴിയുക. അതായത് ഒരു ഉപോഭോക്താവിന് പരമാവധി 100 ഡോളർ വരെ ലഭിച്ചേക്കും. എത്രപേർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു എന്നതിനനുസരിച്ചായിരിക്കും അന്തിമ തുക ലഭിക്കുക.
നഷ്ട പരിഹാരം വേണ്ടവർക്ക് ലോപസ് വോയ്സ് അസിസ്റ്റന്റ് സെറ്റിൽമെന്റ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഇമെയിൽ വഴിയോ പോസ്റ്റ് കാർഡ് വഴിയോ ക്ലെയിം ഐ.ഡി ലഭിച്ചവർക്ക് വേഗത്തിൽ ഫയൽ ചെയ്യാം.എന്നാൽ ഇത് നിർബന്ധമില്ല. ജൂലൈ 2 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കുറ്റം കമ്പനി നിഷേധിക്കുന്നുണ്ടെങ്കിലും വിവാദവും നിയമ നടപടികളുും അധിക കാലം നീട്ടി കൊണ്ടു പോകാതിരിക്കാൻ വേണ്ടിയാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ്1 നാണ് സെറ്റിൽമെന്റെുമായി ബന്ധപ്പെട്ട അന്തിമ വിചാരണ നടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.