Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാപിറ്റൽ കലാപകാരികൾ ടെലിഗ്രാമിലൂടെയും വിദ്വേഷം പരത്തി; ആപ്പ്​ സ്​റ്റോറിൽ നിന്ന് നീക്കാത്തതിന്​ ആപ്പിളിനെതിരെ​ കേസ്
cancel
Homechevron_rightTECHchevron_rightTech Newschevron_rightകാപിറ്റൽ കലാപകാരികൾ...

കാപിറ്റൽ കലാപകാരികൾ ടെലിഗ്രാമിലൂടെയും വിദ്വേഷം പരത്തി; ആപ്പ്​ സ്​റ്റോറിൽ നിന്ന് നീക്കാത്തതിന്​ ആപ്പിളിനെതിരെ​ കേസ്

text_fields
bookmark_border

വാട്​സ്​ആപ്പിന്​ പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങൾ നൽകിയ തിരിച്ചടി ഏറ്റവും ഗുണകരമായി മാറിയ ആപ്പുകളിലൊന്നാണ്​​ ടെലിഗ്രാം. ഇൗയടുത്താണ്​ അവർ '500 മില്യൺ ആക്​ടീവ്​ യൂസർമാർ' എന്ന നേട്ടത്തിലെത്തിയതും. എന്നാൽ, അമേരിക്കയിൽ ഇപ്പോൾ ടെലിഗ്രാമിന്​ ചെറിയൊരു പണി വരുന്നുണ്ടെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. രാജ്യത്തെ 'സേഫർ വെബ്​ കൂട്ടായ്​മ' ആപ്പിളിനെതിരെ ഒരു പരാതിയുമായി കോടതി കയറിയിരിക്കുകയാണ്​. അതാക​െട്ട ടെലഗ്രാമിനെ ലക്ഷ്യമിട്ടുള്ളതും.

കാപിറ്റൽ കലാപവുമായി ബന്ധപ്പെട്ട്​ ട്രംപ്​ അനുകൂല​ തീവ്രവാദികൾ​ വിദ്വേഷം പരത്താനും ആക്രമണത്തിന്​ ആഹ്വാനം ചെയ്യാനും ഉപയോഗിച്ചെന്ന്​ കാട്ടി മെസ്സേജിങ്​ ആപ്പായ പാർലറിനെ ആപ്പിൾ അവരുടെ ആപ്പ്​ സ്​റ്റോറിൽ നിന്ന്​ നീക്കിയിരുന്നു. എന്നാൽ, ടെലിഗ്രാമും കലാപകാരികൾ ഉപയോഗിച്ചിട്ടുണ്ടെന്നും അതിനെ എന്തുകൊണ്ട്​ നീക്കം ചെയ്യുന്നില്ലെന്നുമാണ്​ പരാതിക്കാർ ചോദിക്കുന്നത്​.

വാഷിങ്​ടൺ പോസ്റ്റ്​ പുറത്തുവിട്ട റിപ്പോർട്ട്​ അനുസരിച്ച്​ സുരക്ഷിതമായ വെബ്ബിന്​ വേണ്ടി പ്രവർത്തിക്കുന്ന നോൺ-പ്രൊഫിറ്റ്​ കൂട്ടായ്​മയും അംബാസഡർ മാർക്​ ഗിൻസ്​ബർഗുമാണ്​ ആപ്പിളിനെതിരെ പരാതി നൽകിയത്​. കാപിറ്റൽ കലാപ സമയത്ത്​ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഭയപ്പെടുത്തുന്നതിനും അനുസരിപ്പിക്കുന്നതിനും മെസ്സേജിങ്​ ആപ്പ്​ ഉപയോഗിക്കുന്നു എന്ന അറിവുണ്ടായിട്ടും ആപ്പ്​ സ്​റ്റോറിൽ തുടരാൻ ടെലിഗ്രാമിനെ അനുവദിച്ചു എന്ന്​ കാട്ടിയാണ്​ ആപ്പിളിനെതിരെ കേസ്​ നൽകിയത്​. ആപ്പിൾ അവരുടെ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ ടെലിഗ്രാമും നീക്കം ചെയ്യണമെന്നും 55 ലക്ഷത്തോളം രൂപ നഷ്​ടപരിഹാരമായി നൽകണമെന്നും ​അവർ ആവശ്യപ്പെടുന്നു.

ഉപയോക്താക്കൾ പോസ്റ്റുചെയ്ത ഉള്ളടക്കം നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതി​െൻറ പേരിൽ ഗൂഗിൾ, ആപ്പിൾ, ആമസോൺ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെക് ഭീമന്മാർ പാർലറിനെ അവരുടെ ആപ്പ്​ സ്​റ്റോറുകളിൽ നിന്ന്​ നീക്കിയിരുന്നു. യുഎസിലെ കാപിറ്റൽ കലാപങ്ങൾ ആസൂത്രണം ചെയ്യാനും ഏകോപിപ്പിക്കാനും ഈ അപ്ലിക്കേഷൻ ഉപയോഗിച്ചു എന്നതാണ്​ ആരോപണം. അതിന്​ തൊട്ടുപിന്നാലെയാണ്​ ടെലിഗ്രാമിനെതിരെയും പരാതി വരുന്നത്​.

അതേസമയം സംഭവത്തിൽ ടെലിഗ്രാം പ്രതികരണവുമായി എത്തിയിരുന്നു. ''കഴിഞ്ഞയാഴ്ച, പതിനായിരക്കണക്കിന് യൂസർമാരിൽ എത്തിച്ചേരാനിടയുള്ള അക്രമത്തിനായുള്ള നൂറുകണക്കിന് പൊതു ആഹ്വാനങ്ങൾ ഞങ്ങളുടെ മോഡറേറ്റർമാർ ബ്ലോക്ക്​ ചെയ്​തിട്ടുണ്ട്​. അക്രമത്തെ നേരിട്ട് പ്രേരിപ്പിക്കുന്ന ഉള്ളടക്കം മുൻ‌കൂട്ടി നീക്കംചെയ്യുന്നതിന് പുറമേ ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ ടീം പ്രോസസ്സ് ചെയ്യുന്നതും തുടരുന്നുണ്ട്​, " - ടെലിഗ്രാം സ്ഥാപകൻ പാവെൽ ഡുറോവ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleTelegram appApp Store
News Summary - Apple Sued to Remove Telegram from the App Store
Next Story