വിൽപ്പനയിൽ ഇന്ത്യൻ മാർക്കറ്റിൽ ഉയർന്ന റെക്കോഡ് സ്വന്തമാക്കി ആപ്പിൾ
text_fields2025 ആദ്യപാദത്തിലെ വിൽപ്പനയിൽ 23 ശതമാനം റെക്കോഡ് രേഖപ്പെടുത്തി ആപ്പിൾ. 23 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ചിൽ മാത്രം ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തതത് ഐഫോൺ16 ആണ്.
2025 ആദ്യ പാദത്തിലെ മൊത്തം കയറ്റുമതിയുടെ നാലു ശതമാനം വരുമിത്. ആദ്യത്തെ രണ്ടുമാസത്തിൽ കമ്പനി റീടെയ്ൽ സപ്പോർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ലോഞ്ചുകൾ കുറവായിരുന്നു. എന്നാൽ മാർക്കറ്റിങ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതോടെ മാർച്ചിൽ വീണ്ടും ലോഞ്ചിങ് വർധിച്ചു.
നിലവിൽ ആവറേജ് സെല്ലിങ് പ്രൈസ് 274 ഡോളറായാണ് വർധിച്ചിരിക്കുന്നത്. പ്രീമിയം സെഗ്മന്റിൽ 78.6 ശതാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഐഫോൺ16 ന് 32 ശതമാനം വർധനവും. 29 മില്യൺ 5G സ്മാർട്ഫോണുകളാണ് ആദ്യ പകുതിയിൽ ഷിപ്പ് ചെയ്തത്. 2024 നെ അപേക്ഷിച്ച് സ്മാർട്ട് ഫോൺ ഷിപ്പിങ് 88 ശതമാനമായും വർധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.