Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഫേസ്​ബുക്കിനെ​ ആപ്​...

ഫേസ്​ബുക്കിനെ​ ആപ്​ സ്​റ്റോറിൽ നിന്ന്​ നീക്കുമെന്ന ഭീഷണിമുഴക്കി ആപ്പിൾ

text_fields
bookmark_border
ഫേസ്​ബുക്കിനെ​ ആപ്​ സ്​റ്റോറിൽ നിന്ന്​ നീക്കുമെന്ന ഭീഷണിമുഴക്കി ആപ്പിൾ
cancel

വാഷിങ്​ടൺ: ഫേസ്​ബുക്കിനെ ആപ്​ സ്​​റ്റോറിൽ നിന്നും നീക്കുമെന്ന്​ ടെക്​ ഭീമൻ ആപ്പിൾ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്​. മനുഷ്യക്കടത്തിന്​ ഫേസ്​ബുക്ക്​ ഉപയോഗിക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ്​ ആപ്​ സ്​റ്റോറിൽ നിന്ന് ഫേസ്​ബുക്കിനെ​ നീക്കുമെന്ന്​ അറിയിച്ചത്​ ​. മനുഷ്യക്കടത്തുക്കാർ ഫേസ്​ബുക്ക്​ ഉപയോഗിച്ച്​ എങ്ങനെ ആളുകളെ വിൽക്കുന്നു എന്നതിനെ സംബന്ധിച്ച്​ ബി.ബി.സി ഒരു റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചിരുന്നു. 2019ലാണ്​ ഇതുസംബന്ധിച്ച റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​. തുടർന്നായിരുന്നു ആപ്പിളിന്‍റെ ഭീഷണി.

2019ൽ മിഡിൽ ഈസ്റ്റ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത്​ സംഘം ഫേസ്​ബുക്കിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്നുവെന്ന്​ കമ്പനിക്ക്​ വ്യക്​തമായിരുന്നു. ഫേസ്​ബുക്ക്​ തന്നെ നടത്തിയ അന്വേഷണത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. ഇതിനെ കുറിച്ചും ബി.ബി.സി റിപ്പോർട്ടിൽ പരാമർശമുണ്ട്​. എന്നാൽ, ഇതിന്​ മുമ്പ്​ തന്നെ ഇക്കാര്യം ഫേസ്​ബുക്കിന്​ അറിയാമായിരുന്നുവെന്നാണ്​ വാർത്തകൾ.

തുടർന്നാണ്​ ഫേസ്​ബുക്കിനെ ആപ്​ സ്​റ്റോറിൽ നിന്നും നീക്കുമെന്ന ഭീഷണി ആപ്പിൾ മുഴക്കിയത്​. എന്നാൽ, ആപ്പിളിന്‍റെ മുന്നറിയിപ്പിനോട്​ ഫേസ്​ബുക്ക്​ എങ്ങനെ പ്രതികരിച്ചു എന്നത്​ സംബന്ധിച്ച്​ വ്യക്​തതയില്ല. നിലവിൽ ഈ വിഷയത്തിൽ പരസ്യപ്രതികരണം നടത്താൻ ആപ്പിളോ ഫേസ്​ബുക്കോ തയാറായിട്ടില്ല. നേരത്തെ സ്വകാര്യത സംബന്ധിച്ചും ഇരു കമ്പനികളും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleFacebook
News Summary - Apple reportedly threatened to boot Facebook from the App Store over human trafficking concerns
Next Story