Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിസ്പ്ലേ തകരാറിന്‌ പരിഹാരം; ഐഫോൺ ഡുവോ മാറ്റി നൽകുമെന്ന് ആപ്പിൾ

text_fields
bookmark_border
ഡിസ്പ്ലേ തകരാറിന്‌ പരിഹാരം; ഐഫോൺ ഡുവോ മാറ്റി നൽകുമെന്ന് ആപ്പിൾ
cancel

വിപണിയിലെത്തി ദിവസങ്ങൾക്കകം തന്നെ ഐഫോൺ ഡുവോയുടെ ഡിസ്പ്ലേക്ക് തകരാർ സംഭവിക്കുന്നുവെന്ന ഉപഭോക്താക്കളുടെ വ്യാപക പരാതിയെതുടർന്ന് ഫോൺ മാറ്റി നൽകുമെന്ന് ആപ്പിൾ. തകരാർ നേരിടുന്നവർ ആപ്പിൾകെയറുമായി ബന്ധപ്പെടണമെന്ന് കമ്പനി നിർദേശിച്ചു. ഫോൺ മടക്കുമ്പോഴും നിവർത്തുമ്പോഴും ശബ്ദം കേൾക്കുന്നതിനൊപ്പം സ്‌ക്രീനിൽ വരകൾ പ്രത്യക്ഷപ്പെട്ടതായും ചില ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു.

മടക്കുകയും തുറക്കുകയും ചെയ്യുന്ന മധ്യഭാഗത്തെ ഹിഞ്ചിന് സമീപമാണ് സ്ക്രീനിൽ വിള്ളലുകളും വരകളും പ്രത്യക്ഷപ്പെട്ടത്. ചില ഉപയോക്താക്കൾ ഫോൺ തുറക്കുമ്പോൾ പൊട്ടുന്ന ശബ്ദം കേട്ടതായും തുടർന്ന് സ്ക്രീനിൽ കേടുപാടുകൾ കണ്ടതായും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

കുറച്ച് ഫോണുകളെ മാത്രമാണ് പ്രശ്നം ബാധിച്ചതെന്നാണ് ആപ്പിളിന്റെ വിശദീകരണം. എന്നാൽ, എത്ര ഫോണുകളിലാണ് തകരാർ കണ്ടെത്തിയതെന്നോ ഇതിന് കാരണമെന്താണെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഫോണിന്റെ രൂപകൽപനയിലോ നിർമാണത്തിലോ ഉള്ള പ്രശ്നമാണോ ഇതിനു പിന്നിലെന്ന കാര്യത്തിലും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ഐ ഫിക്സിറ്റിന്റെ വിശകലനത്തിൽ സ്ക്രീനിലെ തകരാറുകൾ ഒരു പ്രത്യേക ഭാഗത്ത് കേന്ദ്രീകരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഫോൺ മടക്കുമ്പോൾ ഈ ഭാഗത്ത് അമിത സമ്മർദമുണ്ടാകുന്നതാകാം തകരാറുകൾക്ക് കാരണമെന്നാണ് ഐഫിക്സിറ്റിന്റെ നിഗമനം. എന്നാൽ ആപ്പിൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Apple Offers Replacement for Faulty
Next Story