Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമാകും ഐപാഡും...

മാകും ഐപാഡും വാങ്ങുന്നവർക്ക്​ എയർപോഡ്​ സൗജന്യം; ഓഫറുമായി ആപ്പിൾ

text_fields
bookmark_border
മാകും ഐപാഡും വാങ്ങുന്നവർക്ക്​ എയർപോഡ്​ സൗജന്യം; ഓഫറുമായി ആപ്പിൾ
cancel

ന്യൂഡൽഹി: മാകും ഐപാഡും വാങ്ങുന്ന വിദ്യാർഥികൾക്ക്​ സൗജന്യമായി എയർപോഡ്​ നൽകുമെന്ന്​ അറിയിച്ച്​ ആപ്പിൾ. കമ്പനിയുടെ ഓൺലൈൻ സ്​റ്റോറിലൂടെ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ്​ എയർപോഡ്​ സൗജന്യമായി നൽകുക. ഇന്ത്യയിലെ ഉപയോക്​താക്കൾക്കായാണ്​ ആപ്പിൾ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്​.


ആപ്പിൾ അംഗീകരിക്കുന്ന കോളജുകളുടേയും യൂനിവേഴ്​സിറ്റികളുടേയും വിദ്യാർഥികൾക്കായാണ്​ ഓഫർ​ . മാക്​ബുക്ക്​ എയർ, മാക്​ബുക്ക്​ പ്രോ, ഐമാക്​, മാക്​ പ്രോ, മാക്​ മിനി, ഐപാഡ്​ എയർ, ഐപാഡ്​ പ്രോ എന്നിവക്കൊപ്പമാണ്​ സൗജന്യമായി എയർപോഡ്​ നൽകുക.

ഇതിനൊപ്പം വിദ്യാർഥികൾക്കായി മറ്റ്​ ചില ഓഫറുകളും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്​. ആപ്പിൾ കെയർ, ആപ്പിൾ പെൻസിൽ, ആപ്പിൾ കീബോർഡ്​, ആപ്പിൾ മ്യൂസിക്​ എന്നിവക്ക്​ ഡിസ്​കൗണ്ടാണ്​ കമ്പനി പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleairpod
News Summary - Apple Offering Free AirPods to Students Buying Select Mac, iPad Devices
Next Story