Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഐഫോൺ 13​െൻറ വില...

ഐഫോൺ 13​െൻറ വില പ്രതീക്ഷിച്ചതിലും ഉയരും; വില കൂട്ടാനൊരുങ്ങി ആപ്പിൾ

text_fields
bookmark_border
ഐഫോൺ 13​െൻറ വില പ്രതീക്ഷിച്ചതിലും ഉയരും; വില കൂട്ടാനൊരുങ്ങി ആപ്പിൾ
cancel

വാഷിങ്​ടൺ: സെപ്​റ്റംബറിൽ പുറത്തിറങ്ങുമെന്ന്​ പ്രതീക്ഷിക്കുന്ന ആപ്പിളി​െൻറ ഐഫോൺ 13​​െൻറ വില പ്രതീക്ഷിച്ചതിലും ഉയരുമെന്ന്​ റിപ്പോർട്ട്​. ചിപ്പി​െൻറ വില വർധനവ്​ മൂലം ഫോണി​െൻറ വില കൂട്ടാൻ കമ്പനി നിർബന്ധിതമാവു​ന്നുവെന്നാണ്​ റിപ്പോർട്ട്​. നേരത്തെ ഐഫോൺ 12ന്​ സമാനമായ വിലയിൽ തന്നെ 13 ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഈ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ്​ പുതിയ വാർത്തകൾ പുറത്ത്​ വന്നിരിക്കുന്നത്​.

ആപ്പിളിന്​ ചിപ്പുകൾ നൽകുന്ന തായ്​വാൻ സെമികണ്ടക്​ടർ കമ്പനി വില ഉയർത്തുന്നതാണ്​ കമ്പനിക്ക്​ തിരിച്ചടിയാവുക. 2022 ജനുവരി മുതലാണ്​ ചിപ്പുകളുടെ വില ഉയർത്തുക. ഏകദേശം 20 ശതമാനം വില വർധനവാണ്​ പ്രതീക്ഷിക്കുന്നത്​. ഇതിന്​ ആനുപാതികമായ വർധനവ്​ ഐഫോണി​െൻറ വിലയിലും ഉണ്ടാവും.

അഞ്ച്​ ശതമാനം വർധനവായിരിക്കും ഐഫോൺ 13​െൻറ വിലയിൽ ഉണ്ടാവുക. 79,990 രൂപക്കാണ്​ കഴിഞ്ഞ വർഷം ആപ്പിൾ ഐഫോൺ 12 പുറത്തിറക്കിയത്​. എന്നാൽ, ഐഫോൺ 13യുടെ വില 85,000 ആയിരിക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiPhone 13
News Summary - Apple may charge more for iPhone 13 as the cost of chip production is said to increase
Next Story