Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ ഫോൺ 12 ലോഞ്ചിങ്ങിന്​ മു​​േമ്പ വില ചോർന്നു
cancel
camera_alt

representative image

Homechevron_rightTECHchevron_rightTech Newschevron_rightഐ ഫോൺ 12...

ഐ ഫോൺ 12 ലോഞ്ചിങ്ങിന്​ മു​​േമ്പ വില ചോർന്നു

text_fields
bookmark_border

പുതിയ ഐ ഫോൺ മോഡൽ പുറത്തിറങ്ങുന്ന വിവരമറിഞ്ഞത്​ മുതൽ ആപ്പിൾ ​ആരാധകർ കാത്തിരിപ്പിലാണ്​. ഓക്​ടോബർ13നാണ്​ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 12 കമ്പനി പുറത്തിറക്കാനിരിക്കുന്നത്​. എന്നാൽ ഫോൺ ലോഞ്ചിങ്ങിന്​ നാല്​ ദിവസം മാത്രം ബാക്കിയിരിക്കേ ഫോണി​െൻറ വിലയും മറ്റ്​ പ്രത്യേകതകളും ചൈനീസ്​ മൈക്രോബ്ലോഗിങ്​ വെബ്​സൈറ്റായ വൈബോയിൽ പ്രത്യക്ഷപ്പെട്ടു.

നാല്​ വേരിയൻറുകളിലാകും ​ഐ ഫോൺ 12 ആപ്പിൾവിപണിയിലെത്തിക്കുകയെന്ന്​ വെയ്​ബോയിൽ കാങ്​ എന്ന്​ പേരിലുള്ള പ്രൊഫൈലിലെ വിവരങ്ങൾ വഴി മനസിലാക്കാം​. ഐ. ഫോൺ 12 മിനി, ​ഐ ഫോൺ 12, ഐ ഫോൺ 12 പ്രോ, ഐ ഫോൺ 12 പ്രോമാകസ്​ എന്നീ വേരിയൻറുകളിൽ ലഭ്യമാകുന്ന ഫോൺ OLED സൂപ്പർ റെറ്റിന XDR ഡിസ്​പ്ലേയോടു കൂടിയാകുംാ വിപണിയിലെത്തുക. മാഗ്​ സേഫ്​ ബ്രാൻഡഡ്​ വയർലെസ്​ ചാർജിങ്​ സംവിധാനത്തോടു കുടിയാകും ഐ ഫോൺ 12​െൻറ വരവെന്നും പ്രവചിക്കപ്പെടുന്നു.

ഐ ഫോൺ 12 സീരീസ്​ വില

ഐ ഫോൺ 12 മിനിയും ഐ ഫോൺ 12ഉം യഥാക്രമം 51100, 58400 രൂപക്ക്​ ലഭ്യമാകുമെന്നാണ്​ പറയുന്നത്​. കറുപ്പ്​, വെളുപ്പ്​, ചുവപ്പ്​, നീല, പച്ച നിറങ്ങളിൽ ഇവ ലഭ്യമാകും. ഐ ഫോൺ 12 പ്രോക്ക്​ 73000 രൂപയും ഐ ഫോൺ 12 പ്രോമാക്​സിന്​ 80400 രൂപയും വിലവരും. ഈ ഹാൻഡ്​സെറ്റുകൾ ഗോൾഡ്​, സിൽവർ, ഗ്രാഫൈറ്റ്​, ബ്ലൂ നിറങ്ങളിലാകും ഇറങ്ങുക.

വിലവിവരങ്ങക്കൊപ്പം തന്നെ ഐ ഫോണ 12​െൻറയും ഐ ഫോൺ 12 പ്രോയുടെയും പ്രീഓർഡർ ഒക്​ടോബർ 16നോ 17നോ ആരംഭിക്കുമെന്നും വൈബോയിലെ പോസ്​റ്റിൽ വ്യക്തമാക്കുന്നു. ഒക്​ടോബർ 23നോ 24നോ ഫോൺ ലഭ്യമായിത്തുടങ്ങും. നവംബർ ആറിനോ ഏഴിനോ മാത്രമാകും ഐ ഫോൺ 12 മിനി സീരീസി​െൻറ പ്രീഓർഡർ സ്വീകരിക്കുക. നവംബർ 13നോ 14നോ ഫോൺ ലഭ്യമായിത്തുടങ്ങും. നവംബർ 13നോ 14നോ ആകും ഐ ഫോൺ പ്രോമാക്​സി​െൻറ പ്രീ ഓർഡർ. നവംബർ 20നോ 21നോ സ്​മാർട്​ഫോൺ കിട്ടും.

പ്രത്യേകതകൾ

OLED സൂപ്പർ റെറ്റിന XDR ഡിസ്​പ്ലേയോടു കൂടിയാകും ഐ ഫോൺ 12 എത്തുക. ഡോൾബി വിഷൻ സ്​റ്റാൻഡേർഡിൽ വിഡിയോ റെക്കോഡിങ്​ സൗകര്യം ഫോണുകളിൽ ലഭ്യമാകും. 5ജി കണക്​ടിവിറ്റി ആദ്യമായി ഐഫോണുകളിൽ ആപ്പിൾ അവതരിപ്പിച്ചേക്കും. 15w വയർലെസ്​ ചാർജിങ്​ സംവിധാനമാണ് ഒരുക്കുന്നത്​. മാഗ്​സേഫ്​ ബ്രാൻഡഡ്​ മാഗ്​നെറ്റിക്​ കേസും രണ്ട്​ വയർലെസ്​ ചാർജറുകളും ഫോണിനുണ്ടാകും. മാഗ്​സേഫ്​ ചാർജറും മാഗ്​സേഫ്​ ഡുവോ ചാർജറും. ​

ഡുവൽ റിയർ കാമറയാകും ഐ ഫോൺ 12 മിനിയുടെ പ്രത്യേകത​. f/1.6 അപ്പാരച്ചറോട്​ കൂടിയുള്ള വൈഡ്​ ആംഗിൾ അൾട്രാ വൈഡ്​ ആംഗിൾ ഷൂട്ടിങ്​ സൗകര്യവും മോഡലിലുണ്ടാകും. കാമറയും മറ്റും ഒന്നാണെങ്കിലും 6.1 ഇഞ്ച്​​ ഡിസ്​പ്ലേയാണ്​ ഐ ഫോൺ 12 മിനിയിൽ നിന്നും ഐ ഫോൺ 12നെ വ്യത്യസ്​തമാക്കുന്നത്​.

ഐ ഫോൺ 12 പ്രോ 6.1 ഇഞ്ച്​ ഡിസ്​പ്ലേയോട്​ കൂടിയാണ്​ വരുന്നതെങ്കിലും ട്രിപ്​ൾ റിയർ കാമറയും LiDAR സെൻസറുമുണ്ടാകും. 6.7 ഇഞ്ചി​െൻറ ഡിസ്​പ്ലേയുള്ള ഐ ഫോൺ 12പ്രോമാക്​സിന്​ ട്രിപ്​ൾ റിയർ കാമറയും 47 ശതമാനം വലിയ സെൻസറുകളുമുണ്ടാകും. മറ്റ്​ മോഡലുകളിൽ നിന്നും വ്യത്യസ്​തമായി ടോപ്​ എൻഡ്​ മോഡലിൽ സൂപ്പർ വൈഡ്​ ആംഗിൾ കാമറ സംവിധാനവും ഒര​ുക്കുന്നുണ്ട്​. ആപ്പിളി​െൻറ ഏറ്റവും പുതിയ ചിപ്​സെറ്റ്​ എ14 ബയോനിക്കായിരിക്കും കരുത്ത് പകരുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleIphone 12Prices leaked
News Summary - Apple iPhone 12 Series Price, Specifications leaked before Launch Event
Next Story