നഗ്നത പ്രദർശിപ്പിച്ചാൽ വിഡിയോ കോൾ തനിയെ കട്ടാകും; പുതിയ ഫീച്ചറുമായി ആപ്പിൾ
text_fieldsഐ.ഒ.എസ് 26ൽ പുതിയ സുരക്ഷാഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ. ഫേസ്ടൈം ആപ്പിലേക്ക് പുതിയ സുരക്ഷാഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ ആപ്പിൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഫേസ്ടൈം വിഡിയോകോളിൽ നഗ്നത പ്രദർശിപ്പിച്ചാൽ വിഡിയോകോൾ തനിയെ നിലക്കുന്ന ഫീച്ചറാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്.
ഐ.ഒ.എസ് 26ന്റെ ബീറ്റ പതിപ്പിൽ ആപ്പിൾ ഇതിനുള്ള പരീക്ഷണങ്ങൾ തുടങ്ങി. വിഡിയോ കോളിൽ നഗ്നതയുണ്ടായാൽ കമ്പനി മുന്നറിയിപ്പ് സന്ദേശം നൽകി. നഗ്ന ഉള്ളടക്കം വിഡിയോ കോളിനുള്ളതിനാൽ തൽക്കാലത്തേക്ക് കോൾ തടഞ്ഞിരിക്കുകയാണെന്ന സന്ദേശമാവും നൽകുക. നിങ്ങൾക്ക് ഇതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ കോൾ കട്ടാക്കാവുന്നതാണെന്നും ആപ്പിൾ അറിയിക്കും. ഉപഭോക്താവിന് ഒന്നുകിൽ കോൾ തുടരാം അല്ലെങ്കിൽ കട്ട് ചെയ്യാം.
ആപ്പിൾ അവരുടെ ഡെവലപ്പർ കോൺഫറൻസ് ആശയവിനിമയത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. പ്രായം കുറവുള്ള കൗമാരക്കാരായവർ ഉൾപ്പടെയുള്ളവരുടെ സുരക്ഷക്കാണ് ഫീച്ചറുകൾ കൊണ്ടു വരികയെന്ന സൂചനയും ആപ്പിൾ നൽകുന്നുണ്ട്. ഇതിനൊപ്പം ഫോട്ടോ ആൽബങ്ങളിൽ നഗ്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ അത് ആപ്പിൾ ബ്ലർ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.
ലിക്വിഡ് ഗ്ലാസ് തീമിലുള്ള യൂസർ ഇൻർഫേസിലാണ് ഐ.ഒ.എസ് 26 ആപ്പിൾ പുറത്തിറക്കുന്നത്. ഒരു കണ്ണാടിച്ചില്ലിന് സമാനമായ രീതിയില്‍ ഐ.ഒ.സിലെ വിവിധ വിന്‍ഡോകളും ഐക്കണുകളും പശ്ചാത്തലങ്ങളും വിഡ്‌ജെറ്റുകളും നാവിഗേഷനുകളുമെല്ലാം ആപ്പിള്‍ ഒരുക്കിയിരിക്കുന്നു. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വല്‍ എലമെന്റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

