Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി പ്രായം തെളിയിക്കാൻ സെൽഫി മതി; ഏജ് എസ്റ്റിമേഷൻ മോഡൽ അവതരിപ്പിച്ച് ആപ്പിൾ

text_fields
bookmark_border
https://www.madhyamam.com/tags/apple
cancel

ഉപയോക്താക്കൾക്ക് 18 വയസ്സ് തികഞ്ഞിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി പുതിയ സെൽഫി അധിഷ്ഠിത പ്രായപരിശോധനാ സംവിധാനം അവതരിപ്പിച്ച് ആപ്പിൾ. മുമ്പ് തിരിച്ചറിയൽ രേഖകളോ ബാങ്ക് കാർഡുകളോ സമർപ്പിക്കേണ്ടിയിരുന്ന സ്ഥാനത്ത് മുഖത്തിന്റെ പ്രായം കണക്കാക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ iOS 27.2 അപ്‌ഡേറ്റിലൂടെ ആപ്പിൾ ലഭ്യമാക്കിയിരിക്കുന്നത്.

യു.കെയിലെ ഉപയോക്താക്കൾക്ക് 18+ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും സെക്യൂരിറ്റി സെറ്റിങ്സുകളിൽ മാറ്റം വരുത്താനും ഇനി സെൽഫി ഉപയോഗിച്ച് പ്രായം സ്ഥിരീകരിക്കാം. ഈ സംവിധാനം തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ തങ്ങളുടെ തല വലത്തോട്ടും ഇടത്തോട്ടും മുകളിലേക്കും താഴേക്കും പതുക്കെ ചലിപ്പിച്ച് മുഖത്തിന്റെ നാല് വശങ്ങളുടെ ചിത്രങ്ങൾ പകർത്തി നൽകേണ്ടതുണ്ട്.

ആപ്പിളിന്റെ ഏജ്-എസ്റ്റിമേഷൻ മോഡൽ ഉപയോക്താവിന്റെ ഉപകരണത്തിലും പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിംഗിലൂടെയും പ്രോസസ്സ് ചെയ്താണ് പ്രായം അനുമാനിക്കുന്നത്. പ്രോസസ്സ് ചെയ്യുന്ന സമയത്ത് ആപ്പിളിന് പോലും ഈ സെൽഫികൾ കാണാൻ കഴിയില്ലെന്നും, പ്രായപരിശോധന പൂർത്തിയായ ഉടൻ തന്നെ ചിത്രങ്ങൾ സിസ്റ്റത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യുമെന്നും കമ്പനി ഉറപ്പുനൽകുന്നു.

ഇനി സെൽഫി വഴിയുള്ള പരിശോധന വിജയിക്കുന്നില്ലെങ്കിൽ ക്രെഡിറ്റ് കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ മറ്റ് അംഗീകൃത ഐഡി കാർഡുകൾ എന്നിവ നൽകിയും പ്രായം സ്ഥിരീകരിക്കാവുന്നതാണ്. ഈ സവിശേഷത iOS 27.2 അല്ലെങ്കിൽ iPadOS 27.2 പതിപ്പുകളിൽ ലഭ്യമാണ്. യുകെ, ഓസ്‌ട്രേലിയ, ബ്രസീൽ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് നിലവിൽ സെൽഫി പരിശോധന ലഭ്യമാക്കിയിട്ടുള്ളത്.

അതേസമയം സൗത്ത് കൊറിയ, യു.എസിലെ ടെക്സസ് എന്നീ മേഖലകളിൽ മറ്റ് ഐഡി കാർഡുകളോ പേയ്‌മെന്റ് വിവരങ്ങളോ ഉപയോഗിച്ചുള്ള പ്രായപരിശോധനയാണ് നിർബന്ധമാക്കിയിട്ടുള്ളത്. ആപ്പിളിന്റെ സിസ്റ്റം പ്രായം സ്ഥിരീകരിച്ചാലും എല്ലാ ആപ്പുകളും ഇത് നേരിട്ട് അംഗീകരിക്കണമെന്നില്ല. സ്വന്തം ആപ്പുകളിൽ പ്രായ നിയന്ത്രണം നടപ്പിലാക്കേണ്ട പ്രധാന ഉത്തരവാദിത്തം അതത് ഡെവലപ്പർമാർക്കാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Apple introduced age estimation model in iOS 27.2
Next Story