Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമലിനീകരണം കുറയുമെന്ന...

മലിനീകരണം കുറയുമെന്ന വാദം തള്ളി; ഫോണിനൊപ്പം ചാർജർ നൽകണമെന്ന്​ ആപ്പിളിനോട്​ കോടതി

text_fields
bookmark_border
മലിനീകരണം കുറയുമെന്ന വാദം തള്ളി; ഫോണിനൊപ്പം ചാർജർ നൽകണമെന്ന്​ ആപ്പിളിനോട്​ കോടതി
cancel

സാവോ പോളോ: ഐഫോണിനൊപ്പം ബ്രസീലിൽ ചാർജർ നൽകാൻ നിർബന്ധിതരായി ടെക്​ ഭീമൻ ആപ്പിൾ. ഫ്രാൻസിന്​ പിന്നാലെ ബ്രസീലിലും ആപ്പിൾ ചാർജർ നൽകണം​.

പുതിയ ഫോണുകളായ ഐഫോൺ 12, ഐഫോൺ 11, ഐഫോൺ XR എന്നിവക്കൊപ്പമാണ്​ ഇനി കേബിളിനൊപ്പം പവർ അഡാപ്​ടർ കൂടി നൽകേണ്ടത്​. സാവോ പോളോയിലെ കോടതിയിൽ നിന്നാണ്​ നിർണായക ഉത്തരവ്​. ചാർജർ നൽകാതിരിക്കുന്നത്​ മലിനീകരണം കുറക്കുമെന്നാണ്​ ആപ്പിൾ വിശദീകരിച്ചത്​. എന്നാൽ, ഇത്​ തൃപ്​തികരമായ വിശദീകരണമല്ലെന്ന്​ കോടതി നിരീക്ഷിച്ചു. ചാർജർ ഫോണിൻെറ ഏറ്റവും പ്രധാനപ്പെട്ട ആക്​സസറിയാണെന്നും കോടതി വ്യക്​തമാക്കി.

തേർഡ്​ പാർട്ടി ചാർജറുകളുടെ സുരക്ഷയിലും കോടതി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ ഒക്​ടോബറിൽ പുറത്തിറക്കിയ ഐഫോൺ 12 സീരിസിൽ നിന്ന്​ ആപ്പിൾ ചാർജർ ഒഴിവാക്കിയിരുന്നു. ഇതിന്​ പുറമേ ഐഫോൺ 11 ഉൾ​പ്പടെയുള്ള ഫോണുകളിൽ നിന്നും ചാർജർ എടുത്ത്​ മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applebrazil
News Summary - Apple forced to include charger in iPhone box in Brazil
Next Story