Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightെഎഫോൺ 12...

െഎഫോൺ 12 സെപ്​റ്റംബറിൽ തന്നെയെത്തും; തീയതി പ്രഖ്യാപിച്ച്​ ആപ്പിൾ

text_fields
bookmark_border
apple-i-phone
cancel

ടെക്​ ആരാധകരുടെ കാത്തിരിപ്പിന്​ വിരാമമിട്ട്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ആപ്പിൾ ആ പ്രഖ്യാപനം നടത്തി. ഏറ്റവും പുതിയ ​െ​എഫോൺ മോഡലുകളുടെ ലോഞ്ചിങ്​ തീയതിയാണ്​ ആപ്പിൾ ഒൗദ്യോഗികമായി അറിയിച്ചത്​. സെപ്​തംബർ 15ന്​ ​പുതിയ മോഡലുകൾ പുറത്തിറക്കുമെന്നാണ്​ ആപ്പിൾ അറിയിച്ചിരിക്കുന്നത്​. ഇതിനുള്ള ക്ഷണക്കത്ത്​ ആപ്പിൾ ഒൗദ്യോഗികമായി നൽകിതുടങ്ങി.

നേരത്തെ കോവിഡഎ പശ്​ചാത്തലത്തിൽ ​െഎഫോൺ മോഡലുകളുടെ പുറത്തിറക്കൽ തീയതി ആപ്പിൾ മാറ്റുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒക്​ടോബറിലായിരിക്കും ആപ്പിൾ ​പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, 2012 മുതൽ തുടരുന്ന പതിവിൽ ഇക്കുറിയും മാറ്റം വരുത്തിയില്ല.

കോവിഡി​െൻറ പശ്​ചാത്തലത്തിൽ ഒാൺലൈനായിട്ടായിരിക്കും ആപ്പിൾ ഫോണുകൾ പുറത്തിറക്കുക. നാല്​ ഫോണുകളാവും ഇൗ വർഷം ആപ്പിൾ പുറത്തിറക്കുകയെന്നാണ്​ സൂചന. 5.4 ഇഞ്ചി​െൻറ ഫോണും 6.1 ഇഞ്ച്​ വലിപ്പമുള്ള രണ്ട്​ ഫോണുകളും 6.7 ഇഞ്ചി​െൻറ മറ്റൊരു ഫോണുമായിരിക്കും ആപ്പിൾ പുറത്തിറക്കുക. ഇതിൽ രണ്ട്​ ഫോണുകൾക്ക്​ എൽ.സി.ഡി ഡിസ്​പ്ലേയും രണ്ടെണ്ണത്തിന്​ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയുമായിരിക്കും. 5ജിയെ പിന്തുണക്കുന്നതായിരിക്കും ആപ്പിളി​െൻറ പുതിയ ഫോണുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphoneIphone 12
News Summary - Apple announces ‘Time Flies’ event for September 15th
Next Story