Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
5ജി സിഗ്​നലുകളെ തടയാൻ ആന്‍റി 5ജി നെക്‌ലെയ്സ്​; ധരിച്ചാൽ പണിയാകുമെന്ന്​ മുന്നറിയിപ്പ്​
cancel
Homechevron_rightTECHchevron_rightTech Newschevron_right5ജി സിഗ്​നലുകളെ തടയാൻ...

5ജി സിഗ്​നലുകളെ തടയാൻ ആന്‍റി 5ജി നെക്‌ലെയ്സ്​; ധരിച്ചാൽ പണിയാകുമെന്ന്​ മുന്നറിയിപ്പ്​

text_fields
bookmark_border

5G മൊബൈൽ നെറ്റ്‌വർക്കുകളിൽ നിന്ന് "സംരക്ഷിക്കുമെന്ന്" അവകാശപ്പെടുന്ന നെക്‌ലെയ്സുകളും അനുബന്ധ ഉപകരണങ്ങളും ധരിക്കരുതെന്ന്​ ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകി നെതർലൻഡ്​സ്​.

അത്തരം ഉപകരണങ്ങൾ 'റേഡിയോ ആക്ടീവ്'​ ആണെന്നും ആരോഗ്യത്തിന്​ പ്രശ്​നമാണെന്നും ന്യൂക്ലിയർ സേഫ്റ്റി ആൻഡ് റേഡിയേഷൻ പ്രൊട്ടക്ഷൻ ഫോർ ഡച്ച് അതോറിറ്റി വ്യക്തമാക്കുന്നു. ദീർഘകാലം ധരിച്ചാൽ വലിയ ദോഷം വരുത്തുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും അധികൃതർ ആളുകളോട് അഭ്യർത്ഥിച്ചു. 5ജി നെറ്റ്​വർക്കിൽ നിന്നും രക്ഷ നൽകുമെന്ന്​ കാട്ടി ആന്‍റി-5ജി നെക്‌ലെയ്സുകളും മാസ്​കുകളും ഡച്ച്​ വിപണിയിൽ സജീവമാണ്​. ആളുകൾ അത്​ വാങ്ങിക്കൂട്ടുന്നുമുണ്ട്​.

വിപണിയിൽ ലഭ്യമായ ഒരു 'ആന്‍റി 5ജി' പ്രൊഡക്ട്​

അതേസമയം, 5ജി നെറ്റ്‌വർക്കുകൾ സുരക്ഷിതമാണെന്ന്​ ലോകാരോഗ്യ സംഘടന നേരത്തെ വ്യക്​തമാക്കിയിരുന്നു. നിലവിലുള്ള 3ജി, 4ജി സിഗ്നലുകളിൽ നിന്ന് അടിസ്ഥാനപരമായി 5ജി നെറ്റ്​വർക്കുകൾ വ്യത്യസ്തമല്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. 5ജിക്കെതിരെ ബ്രിട്ടനിലടക്കം പ്രതിഷേധമുണ്ടായിരുന്നു. 5ജി ആരോഗ്യ പ്രശ്​നമുണ്ടാക്കുമെന്നാണ്​ പ്രതിഷേധക്കാർ അവകാശപ്പെടുന്നത്​.

5 ജി യാഥാർത്ഥ്യമായാൽ ഭൂമിയിൽ മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രാണികളും സസ്യങ്ങളും അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും നിലവിലുള്ളതിന്‍റെ 10 മുതൽ 100 ​​മടങ്ങ് വരെ അളവിൽ റേഡിയോ വികിരണം വർധിക്കുമെന്നും പരിസ്ഥിതി പ്രവർത്തകരും അവകാശപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Netherlands5GAnti 5G necklacesradioactive
News Summary - Anti-5G necklaces found to be radioactive in Netherlands warning issued
Next Story