ബഹിരാകാശത്ത് വീണ്ടും ചൈനീസ് വിസ്മയം
text_fieldsസ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിച്ച് അവിടെ, 2030ഓടെ മനുഷ്യരെ സ്ഥിരമായി എത്തിക്കാനാണ് ചൈനയുടെ പദ്ധതി. ഇതിന്റെ ആദ്യഘട്ടം പരിപൂർണ വിജയമാണ്.
തിയാങ്ഗോങ് എന്ന പേരിൽ ബഹിരാകാശ നിലയം ഏതാനും വർഷങ്ങൾക്കുമുമ്പ് തന്നെ അവർ സ്ഥാപിച്ചു. അവിടേക്ക് മനുഷ്യയാത്രയും നടത്തി; ഇപ്പോൾ നിലയം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്) പോലെ, മനുഷ്യരെ ആറ് മാസം വരെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ചൈന ബഹിരാകാശ ഗവേഷണ ഏജൻസിയുടെ ലക്ഷ്യം. ഇതിൽ അതിനിർണായകമായ ഒരു പരീക്ഷണം അവർ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.
ജീവവായു കൃത്രിമമായി ഉൽപാദിപ്പിക്കുകയായിരുന്നു ആദ്യ കടമ്പ. അതിൽ അവർ വിജയിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
കൃത്രിമ പ്രകാശസംശ്ലേഷണത്തിലൂടെ ഓക്സിജൻ ഉൽപാദിപ്പിച്ചതായി ഗവേഷകർ പറഞ്ഞു. അതുപോലെ, റോക്കറ്റ് ഇന്ധനവും നിലയത്തിൽവെച്ചുതന്നെ ഉൽപാദിപ്പിക്കാൻ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

