Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസ്വന്തമായി ബാങ്ക്...

സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള എ.ഐ?

text_fields
bookmark_border
സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള എ.ഐ?
cancel

എ.ഐ രംഗത്തെ വികസനങ്ങളുടെ വേഗം ആർക്കും പ്രവചിക്കാനാവാത്തവിധമാണെന്നറിയാമല്ലോ. അടുത്ത ഭാവിയിൽ തന്നെ മനുഷ്യനേക്കാൾ കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുക നിർമിതബുദ്ധി ബോട്ടുകളായിരിക്കുമെന്നാണ് ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമായ കോയിൻബേസ് സി.ഇ.ഒ ബ്രയൻ ആംസ്‌ട്രോങ് പ്രവചിക്കുന്നത്.

ക്രിപ്റ്റോ ഇടപാടുകളും എ.ഐ നടത്തുമെന്ന് അദ്ദേഹം പറയുന്നു. നിലവിലെ എ.ഐ ബോട്ടുകൾക്ക്, കോഡ് എഴുതാനും വിവിധ പ്രവൃത്തികൾ ഓട്ടോമേറ്റ് ചെയ്യാനും തുടങ്ങി മനുഷ്യ ഇടപെടൽ കൂടാതെ ഒട്ടനേകം സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കാനും കഴിയുന്നുണ്ട്. ബ്രയൻ ആംസ്‌ട്രോങ്ങിന്റെ അഭിപ്രായത്തിൽ, വരുംവർഷങ്ങളിൽ ഡിജിറ്റൽ സാമ്പത്തിക രംഗത്തിൽ മനുഷ്യരേക്കാൾ കൂടുതൽ എ.ഐ ഏജന്റുകൾ ഇടപാടുകൾ നടത്തുമെന്നാണ്. ബോട്ടുകൾക്ക് ബാങ്ക് അക്കൗണ്ട് വരെ വന്നേക്കാം. പക്ഷേ, കെ.വൈ.സി മാനദണ്ഡങ്ങൾ പോലുള്ള ബാഹ്യ നിയന്ത്രണങ്ങൾ പരിഹരിക്കാൻ സാധിച്ചാൽ നമുക്കുവേണ്ടി നമ്മുടെ എ.ഐ ഏജന്റ് അക്കൗണ്ട് തുടങ്ങിക്കോളുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial Intelligencetechnewsbankaccount
News Summary - An AI with its own bank account?
Next Story