വീട്ടുജോലികളിൽ സഹായിക്കാൻ കഴിയുന്ന റോബോട്ടുമായി ആമസോൺ
text_fieldsന്യൂയോർക്: ഉപയോക്താക്കളെ വീട്ടുകാര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന റോബോട്ടുമായി ആമസോൺ. നിങ്ങളെ കേൾക്കാനും അനുസരിക്കാനും കഴിയുന്ന റോബോട്ടിന് പക്ഷെ ഭക്ഷണം പാകം ചെയ്യാനോ വൃത്തിയാക്കാനോ കഴിയില്ല. ഉപയോക്താക്കളെ വീട്ടുകാര്യങ്ങളിൽ സഹായിക്കുന്ന ആസ്ട്രോ എന്ന റോബോട്ടിനെ ഇന്നലെയാണ് ആമസോൺ അവതരിപ്പിച്ചത്.
ഭക്ഷണം തയാറാക്കാൻ ഈ റോബോട്ടിന് കഴിയില്ലെങ്കിലും നിങ്ങൾ സ്ററൗ ഓണാക്കി പുറത്ത് പോയാൽ മുന്നറിയിപ്പ് നല്കാൻ കഴിയും. അപരിചതർ വീട്ടിലെത്തിയാൽ തിരിച്ചറിയാനുമാകും. ഡിജിറ്റൽ കണ്ണുകളുള്ള ആസ്ട്രോ ചെറുചക്രങ്ങളിൽ ഓടിനടന്നാണ് ജോലികളെല്ലാം ചെയ്യുക. കാമറകളും സെൻസറുകളും ആർട്ടിഫിഷ്യൽ ടെക്നോളജിയും ഉപയോഗിച്ചാണ് ഈ റോബോട്ട് മുന്നിലുള്ള പ്രതിബന്ധങ്ങളെ തിരിച്ചറിയുക.
17 ഇഞ്ച് നീളമുള്ള നീളമുള്ള റോബോട്ടിനെ ആമസോൺ വെർച്വൽ ലോഞ്ചിനിടെ സേജിൽ വിളിച്ച് പരിചയപ്പെടുത്തി. ആസ്ട്രോയുടെ ഡിജിറ്റൽ വട്ടക്കണ്ണുകൾ ജോലി ചെയ്യുന്ന സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നത് മനുഷ്യനോട് കൂടുതൽ രൂപസാദൃശ്യം തോന്നിപ്പിച്ചു.
ആയിരം ഡോളർ വിലവരുന്ന റോബോട്ട് വളരെ കുറച്ച് എണ്ണം മാത്രമേ തുടക്കത്തിൽ വിൽപക്ക് വെക്കുകയുള്ളൂവെന്നും ന്യൂയോർക്കിലെ കമ്പനിയുടെ വാർഷിക ചടങ്ങിൽ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ എത്രയെണ്ണം പുറത്തിറക്കിയെന്ന് വ്യക്തമാക്കിയില്ല. സ്മാർട്ട് ഡിസ്‌പ്ലെ സംവിധാനമായ എക്കോ ഷോ, ഹെൽത് ട്രാക്കിംഗ് ബാൻഡ് ഹാലോ വ്യൂ തുടങ്ങി വിവിധ ഉത്പന്നങ്ങളും ആമസോൺ ചടങ്ങിൽ പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

