Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആമസോണിലൂടെ ഇനി ‘വീടും’ ഓർഡർ ചെയ്യാം; അൺബോക്സിങ് വിഡിയോ കാണാം
cancel

ആമസോണിലൂടെ ഇനി ‘വീടും’ ഓർഡർ ചെയ്യാം; അൺബോക്സിങ് വിഡിയോ കാണാം

text_fields
bookmark_border

ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനാണ് ആമസോൺ. ഉപ്പ് മുതൽ കർപ്പൂരം വരെ മാത്രമല്ല, അതിലേറെയും ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. എന്നാലിപ്പോൾ ഒരുപടി മുകളിലേക്ക് പോവുകയാണ് ജെബ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള കമ്പനി. ഇനി ‘വീടും’ ആമസോണിലൂടെ ഓർഡർ ചെയ്ത് വാങ്ങാം.

കുട്ടികൾക്ക് കളിക്കാനുള്ള കളിപ്പാട്ട വീടല്ല, കയറി താമസിക്കാൻ കഴിയുന്ന വീട് തന്നെ ഇപ്പോൾ പാക്ക് ചെയ്ത് അയക്കുന്നുണ്ട് ആമസോൺ. അത്തരത്തിൽ വീട് വാങ്ങി, അത് അൺബോക്സ് ചെയ്യുന്ന ഒരാളുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നമുക്ക് കൂട്ടിയോജിപ്പിച്ച് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള വീടുകളെ പ്രീഫാബ്രിക്കേറ്റഡ് ഹോം’ എന്നാണ് അറിയപ്പെടുന്നത്. ലോഹം, ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഓര്‍ഡര്‍ പ്രകാരം വീടുകളിലേക്ക് എത്തിച്ചുതരും. ഏകദേശം 10,37,494 രൂപ മുതല്‍ 24,89,986 രൂപ വരെ വിലയുള്ള വീടുകളാണ് ആമസോണിലുള്ളത്.

19×20 അടി വലുപ്പത്തില്‍, രണ്ട് കിടപ്പുമുറികളും ഒരു സ്വീകരണമുറിയും ഒരു കുളിമുറിയും അടുക്കളയും അടങ്ങിയ വീടിന് 22,40,987 രൂപയാണ് കമ്പനി ഈടാക്കുന്നത്. അതേസമയം അമേരിക്ക പോലുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് വീടുകള്‍ നിലവില്‍ ലഭ്യമാകുക.

മള്‍ട്ടിവിന്‍ഡോ, ഡോര്‍ തുടങ്ങിയ സജ്ജീകരണങ്ങളുള്ള വീട്, വാഹനത്തില്‍ കയറ്റികൊണ്ടുപോകാന്‍ എളുപ്പമാണ്. വയറിങ്ങ് പോലുള്ള ജോലികളും പൂര്‍ത്തിയാക്കിയിട്ടുള്ളതാണെന്നും കമ്പനി വാഗ്ദാനം ​ചെയ്യുന്നുണ്ട്. ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനുമായുള്ള പ്രത്യേക സജ്ജീകരണവും, ഡ്രെയിനേജ്, ഇന്‍സുലേഷന്‍ പൈപ്പുകള്‍ തുടങ്ങിയവയുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amazon can now deliver home a prefab tiny home
Next Story