അൽഗോരിതം മറികടക്കാൻ അൽഗോസ്പീക്
text_fieldsചില രാഷ്ട്രീയ ഉള്ളടക്കങ്ങൾ മുതൽ ദരിദ്ര പശ്ചാത്തലങ്ങളുള്ള ഉള്ളടക്കങ്ങൾ വരെ ഒളിപ്പിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ അൽഗോരിതം വഴി നടത്തുന്ന നിയന്ത്രണങ്ങൾ മറികടക്കാൻ ‘അൽഗോസ്പീക്ക്’ ഉപയോഗിക്കുന്നെന്ന് ഇൻഫ്ലുവൻസർമാർ
സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ പിടികൂടി സെൻസർ ചെയ്യാതിരിക്കാൻ കോണ്ടന്റ് ക്രിയേറ്റർമാർ ചില പകരം വാക്കുകൾ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കൊന്നു (Killed) എന്നതിന് പകരം ‘‘unalieved’’ എന്നും തോക്കിന് (Gun) പകരം, ഠിഷ്യൂം ഠിഷ്യൂം എന്നർഥം വരുന്ന ‘‘Pew Pew’’ എന്നും പ്രയോഗിക്കുന്നു. എന്തിനാണിതെന്ന് ചോദിച്ചാൽ, മെറ്റയുടെയും യൂട്യൂബിന്റെയും ടിക് ടോക്കിന്റെയുമെല്ലാം രഹസ്യവും പരസ്യവുമായ അൽഗോരിതങ്ങളെ മറികടക്കാനാണെന്നാണ് പറയുന്നത്.
അൽഗോസ്പീക്ക് (Algospeak) എന്നാണ് ഈ ‘വളഞ്ഞ വഴി’യെ വിശേഷിപ്പിക്കുന്നത്. അക്രമവും വെറുപ്പും അശ്ലീലതയുമെല്ലാം നിയന്ത്രിക്കാനുള്ള മാർഗങ്ങളായാണ് സോഷ്യൽ മീഡിയ കമ്പനികൾ ഇത്തരം സെൻസർഷിപ്പുകളെ അഭിമാനപൂർവം പറയാറുള്ളത്. എന്നാൽ, ചില രാഷ്ട്രീയ ഉള്ളടക്കങ്ങൾ മുതൽ ദരിദ്ര പശ്ചാത്തലങ്ങളുള്ള ഉള്ളടക്കങ്ങൾ വരെ ഒളിപ്പിക്കാനായാണ് കമ്പനികൾ അൽഗോരിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ഇതിനെ മറികടക്കാനാണ് ‘അൽഗോസ്പീക്ക്’ ഉപയോഗിക്കുന്നതെന്നും വിവിധ ഇൻഫ്ലുവൻസർമാർ പറയുന്നു.
വാക്കുകൾ നിയന്ത്രിക്കാറുണ്ടോ ?
ചില വാക്കുകളെ നിയന്ത്രിക്കുന്ന പരിപാടി തങ്ങൾക്കില്ലെന്ന് ടെക് കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, മറിച്ചാണ് അനുഭവമെന്ന് കോണ്ടന്റ് ക്രിയേറ്റർമാർ പറയുന്നു. ‘‘യൂട്യൂബിന് ഇത്തരം നിരോധിത വാക്കുകളുടെ പട്ടികയൊന്നും ഇല്ലെന്നാണ് യൂട്യൂബ് വക്താവ് ബി.ബി.സിയോട് പറഞ്ഞത്. മെറ്റയും ടിക് ടോകും പറയുന്നതും ഇതുതന്നെയാണ്. എന്നാൽ, സത്യമതല്ലെന്നും കാര്യങ്ങൾ സങ്കീർണമാണെന്നുമാണ് ക്രിയേറ്റർമാരുടെ അഭിപ്രായവും സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഈ കമ്പനികളുടെ പ്രവർത്തനങ്ങളും തെളിയിക്കുന്നത്.
വാക്കുകളുടെ അടിസ്ഥാനത്തിൽ ഉള്ളടക്കം നിയന്ത്രിക്കുന്നില്ലെന്ന ഇവരുടെ വാദം അംഗീകരിച്ചാൽ തന്നെ, ചില പ്രത്യേക ഉള്ളടക്കങ്ങൾ ഈ ടെക് ഭീമൻമാർ അടിച്ചമർത്തുന്നതിന് ധാരാളം തെളിവുകളുണ്ട്. തുല്യതയും സുതാര്യതയും പ്രസംഗിക്കവെ തന്നെയാണ്, ഫലസ്തീൻ ഉപയോക്താക്കളെയും ഫലസ്തീനിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ച ഉള്ളടക്കങ്ങളെയും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വളരെ കൃത്യമായി നിയന്ത്രിക്കുന്നതെന്ന് ബി.ബി.സിയുടെയും ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും അന്വേഷണങ്ങൾ ഈയിടെ തെളിയിച്ചിരുന്നു.
പലവിധം ബദലുകൾ
അൽഗോരിതങ്ങൾ തിരിച്ചറിഞ്ഞ് തടയുമെന്ന് സംശയമുള്ള ചില വാക്കുകൾക്ക് പകരം, അതേ ആശയം ധ്വനിപ്പിക്കുന്ന ബദൽ വാക്കുകളോ ചിഹ്നങ്ങളോ കോഡുകളോ ആണ് അൽഗോസ്പീക്. ഉദാ: ആർക്കെങ്കിലും എതിരെ അക്രമം സംബന്ധിച്ച് വിവരിക്കുന്നതിന് ‘Going to the gym...permanently’ എന്ന് ചിലർ ഉപയോഗിക്കാറുണ്ട്. "Rape"ന് പകരം "Grape" എന്നും ലൈംഗികാതിക്രമത്തെ സൂചിപ്പിക്കാൻ "SA" (sexual assault) തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

