Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സിനിമ ഡൗൺലോഡ്​ ചെയ്​തത്​ സെക്കൻറുകൾ കൊണ്ട്​​; ഹൈദരാബാദിൽ 5ജി വിജയകരമായി പരീക്ഷിച്ച്​ എയർടെൽ
cancel
Homechevron_rightTECHchevron_rightTech Newschevron_rightസിനിമ ഡൗൺലോഡ്​...

സിനിമ ഡൗൺലോഡ്​ ചെയ്​തത്​ സെക്കൻറുകൾ കൊണ്ട്​​; ഹൈദരാബാദിൽ 5ജി വിജയകരമായി പരീക്ഷിച്ച്​ എയർടെൽ

text_fields
bookmark_border

രാജ്യത്ത്​ സമീപകാലത്തായി ടെലികോം സേവന രംഗത്ത്​ മികച്ച പ്രകടനം കാഴ്​ച്ചവെക്കുന്ന ഭാരതി എയർടെലി​െൻറ കിരീടത്തിൽ പുതിയ പൊൻതൂവൽ കൂടി. ഇന്ത്യയിൽ ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി മാറിയിരിക്കുകയാണ്​ എയർടെൽ. ഹൈദരാബാദ്​ നഗരത്തിലാണ്​ അവർ 5ജി പരീക്ഷിച്ചത്​. നിലവിലുള്ള മറ്റ് സാങ്കേതിക വിദ്യകളെക്കാൾ പത്തിരട്ടി വേഗതയിൽ എയർടെൽ 5G നെറ്റ്‌വർക്ക് ലഭിക്കുമെന്നാണ്​ അവകാശവാദം.

5ജി സ്​പെക്​ട്രം ലേലം പോലും നടന്നിട്ടില്ല, എന്നിട്ടും എയർടെലിന്​ എങ്ങനെ രാജ്യത്ത്​ 5ജി പരീക്ഷിക്കാൻ സാധിച്ചു..? എന്ന്​ ചിന്തിക്കുന്നവരുണ്ടാവും. അതുപോലെ എയർടെൽ ഏത്​ ഫ്രീക്വൽസി ബാൻഡാണ്​ ഉപയോഗിച്ചതെന്നും സംശയമുന്നയിച്ചേക്കാം. എന്നാൽ, എല്ലാത്തിനും എയർടെൽ ഉത്തരം നൽകിയത്​ ഒരു വാർത്താകുറിപ്പിലൂടെയാണ്​​.

'1800 മെഗാഹെർട്സ് ബാൻഡിൽ സ്‌പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയർടെൽ വെളിപ്പെടുത്തി. ഹൈദരാബാദിൽ ഒരേ സ്പെക്ട്രം ബ്ലോക്കിനുള്ളിൽ ഒരേസമയം 5 ജി, 4 ജി [നെറ്റ്‌വർക്കുകൾ] പരിധിയില്ലാതെ പ്രവർത്തിപ്പിക്കാൻ എൻ‌എസ്‌എ (നോൺ-സ്റ്റാൻ‌ഡലോൺ) സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നും അവർ വ്യക്​തമാക്കി. ഇൗ നാഴികക്കല്ല്​ പിന്നിടാൻ ഇതുവരെ ആരും പരീക്ഷിക്കാത്ത ഡൈനാമിക്​ സ്​പെക്​ട്രം പങ്കിടൽ സംവിധാനമാണ്​ എയർടെൽ ഉപയോഗിച്ചതത്രേ​.

5ജി പരീക്ഷണ ഘട്ടത്തിൽ ഹൈദരാബാദിലെ തങ്ങളുടെ ഉപയോക്​താക്കൾ​ ഒരു മുഴുനീള സിനിമ ഡൗൺലോഡ്​ ചെയ്യാനെടുത്തത്​ സെക്കൻറുകൾ മാത്രമായിരുന്നുവെന്നും എയർടെൽ അവകാശപ്പെട്ടു. ഇതിലൂടെ റേഡിയോ, കോർ, ട്രാൻസ്‌പോർട് തുടങ്ങി എല്ലാ ഡൊമെയ്‌നുകളിലുമുള്ള എയർടെല്ലി​െൻറ നെറ്റ്‌വർക്കിൽ 5G ഉൾപ്പെടുത്താൻ സാധിക്കുമെന്ന് പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadAirtel 5G
News Summary - Airtel Successfully Tests 5G Service in Hyderabad
Next Story