സമൂഹമാധ്യമങ്ങളിൽ ചർച്ചയായി തിരുവിതാംകൂർ രാജാക്കന്മാരുടെ എ.ഐ വിഡിയോ
text_fieldsതിരുവിതാംകൂർ രാജാക്കൻമാരുടെ എ.ഐ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നു. തിരുവനന്തപുരം സ്വദേശി യുഹാബ് ഇസ്മായിലാണ് വിഡിയോ നിർമിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗങ്ങളായ സ്വാതി തിരുനാൾ രാമ വർമ്മ, കാർത്തിക തിരുനാൾ രാമവർമ്മ, ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായ് തുടങ്ങിയവരെല്ലാം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇന്റർനെറ്റിൽ നിന്നും വിക്കിപീഡിയയിൽ നിന്നു ലഭിച്ച ബ്ലാക്ക് വൈറ്റ് ചിത്രങ്ങളാണ് വീഡിയോക്കായി ഉപയോഗിച്ചതെന്ന് യുഹാബ് ഇസ്മായീൽ പറയുന്നു. 16 ഓളം എ.ഐ ടൂളുകൾ ഉപയോഗിച്ച് രണ്ടാഴ്ച കൊണ്ടാണ് വീഡിയോ പൂർത്തിയാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ ചിത്രത്തിനാണ് കൂടുതൽ സമയമെടുത്തത്. എന്നാൽ അതിന്റെ റിസൾട്ട് മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

