Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഒരു കോടി സമാഹരിച്ച്...

ഒരു കോടി സമാഹരിച്ച് എ.ഐ സ്റ്റാർട്ടപ്പ് ക്ലൂഡോട്ട്

text_fields
bookmark_border
Cloodot
cancel
camera_alt

ഫഹ്‌മി ബിൻ ബക്കർ, ഹാരിസ് സുലൈമാൻ, ആദിൽ മുന്ന

കൊച്ചി: കേരളം ആസ്ഥാനമായുള്ള എ.ഐ സ്റ്റാർട്ടപ്പ് ക്ലൂഡോട്ട് (cloodot.com) 'ഉപ്പേക്ക'യിൽ നിന്ന് ഒരു കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. എഞ്ചിനീയറിങ് ബിരുദധാരികളായ ആദിൽ മുന്ന, ഫഹ്‌മി ബിൻ ബക്കർ, ഹാരിസ് സുലൈമാൻ, സക്കീർ എന്നിവർ ചേർന്ന് 2019-ൽ തുടങ്ങിയ സംരംഭം കൊച്ചി കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.

നിർമിത ബുദ്ധിയുടെ സഹായത്തോടെ വിവിധ ഓൺലൈൻ ചാറ്റ്, റിവ്യൂ പ്ലാറ്റ്​ഫോമുകൾ ഏകീകരിച്ചും പൂർണമായി ഓട്ടോമേറ്റ് ചെയ്തും ഉപഭോക്താക്കളുമായുള്ള ആശയ വിനിമയം ലളിതവും വേഗതയുള്ളതും കൂടുതൽ കാര്യക്ഷമവും ആക്കാൻ സഹായിക്കുന്ന സോഫ്റ്റ്‍വേർ ആസ് എ സർവീസ് (സാസ്) പ്ലാറ്റ്​ഫോമാണ് ക്ലൂഡോട്ട്. ഇന്ത്യയിലുടനീളം ഉള്ള നിരവധി സ്ഥാപനങ്ങൾ നിലവിൽ ഈ പ്ലാറ്റ്​ഫോം ഉപയോഗിക്കുന്നുണ്ട്.

പുതുതായി നേടിയ ഫണ്ടിങ് ഉപയോഗിച്ച് യു.എസ്.എ, മിഡിൽ ഈസ്റ്റ് വിപണികളിൽ സാന്നിധ്യം വർധിപ്പിക്കാനാണ് പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AI startupCloodot
News Summary - AI startup Cloodot raised 1 crore
Next Story