എ.ഐ തയാറാക്കുന്ന പ്രസംഗങ്ങൾ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്നു
text_fieldsരാഷ്ട്രീയ പ്രസംഗങ്ങളിൽ ഏറിയ പങ്കും എ.ഐ നിർമിക്കുന്നതെന്ന കണ്ടെത്തലുമായി അന്താരാഷ്ട്ര ആഴ്ചപ്പതിപ്പായ ദി ഇക്കണോമിസ്റ്റ്. ബ്രിട്ടീഷ് പാർലമെന്‍റ് ചർച്ചകളിൽ സംസാരിക്കുന്ന പത്തിൽ ഒരു വാക്ക് വീതം എ,ഐ തയ്യാറാക്കുന്നതാണെന്നാണ് പാൻഗ്രാം ഉപയോഗിച്ചുള്ള വിശകലനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 2024ൽ ഏതാണ്ട് പൂജ്യമായിരുന്ന ഈ നിരക്ക് ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മിക്ക എം.പിമാരും ഇത് സമ്മതിക്കാൻ തയ്യാറല്ലെന്നും പഠനം പറയുന്നു.
ബ്രിട്ടനു പുറമെ ഇംഗ്ലീഷ് സംസാരിക്കുന്ന നിയമനിർമാണ സഭകളിൽ ആസ്‌ട്രേലിയൻ, കനേഡിയൻ എം.പിമാരാണ് ഏറ്റവും കൂടുതൽ എ.ഐ ഉപയോഗിക്കുന്നത്. ഇവരുടെ പ്രസംഗങ്ങളിൽ ബ്രിട്ടീഷ് എം.പിമാരുടേതിനേക്കാൾ മൂന്നിരട്ടി നിരക്കിലാണ് എ.ഐ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
യു.എസ് ജനപ്രതിനിധി സഭയിലെ അംഗങ്ങളും എ.ഐ പ്രയോഗത്തിൽ ഒട്ടും പിന്നിലല്ല. ഹൗസ് ഓഫ് കോമൺസിനേക്കാൾ കൂടുതൽ എ.ഐ ഉപയോഗിക്കുന്നത് ഹൗസ് ഓഫ് ലോർഡ്സ് ആണെന്നാണ് കണ്ടെത്തൽ. ന്യൂസിലാൻഡ് ജനപ്രതിനിധി സഭയിലും യുഎസ് സെനറ്റിലുമാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ എ.ഐ ഉപയോഗം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

