Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപ്രൈവറ്റ് മെസ്സേജിങ്...

പ്രൈവറ്റ് മെസ്സേജിങ് ഫീച്ചർ വീണ്ടുമവതരിപ്പിച്ച് യൂട്യൂബ്;സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധനയും ഇൻവൈറ്റ് ചാറ്റുകളും

text_fields
bookmark_border
പ്രൈവറ്റ് മെസ്സേജിങ് ഫീച്ചർ വീണ്ടുമവതരിപ്പിച്ച് യൂട്യൂബ്;സുരക്ഷ ഉറപ്പാക്കാൻ പ്രായപരിശോധനയും ഇൻവൈറ്റ് ചാറ്റുകളും
cancel

സാൻഫ്രാൻസിസ്കോ: വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യുട്യൂബ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രൈവറ്റ് മെസ്സേജിങ് സംവിധാനം വീണ്ടും അവതരിപ്പിക്കുന്നു. വിഡിയോകൾ കാണുന്നതിനൊപ്പം തന്നെ ആപ്പിൽ നിന്ന് പുറത്തുപോകാതെ ചാറ്റ് ചെയ്യാനും വിഡിയോകൾ പങ്കുവെക്കാനും സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. 18 വയസ്സിന് മുകളിലുള്ളവർക്കായി അമേരിക്കയിലും തിരഞ്ഞെടുത്ത മറ്റ് അന്താരാഷ്ട്ര വിപണികളിലുമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാക്കിത്തുടങ്ങിയിരിക്കുന്നത്.

2019ലായിരുന്നു യുട്യൂബ് തങ്ങളുടെ പഴയ ഡയറക്ട് മെസ്സേജിങ് സംവിധാനം നിർത്തലാക്കിയത്. അന്ന് പബ്ലിക് കമന്റുകൾക്കും മറ്റ് ഫീച്ചറുകൾക്കും മുൻഗണന നൽകാനായിരുന്നു ഈ നീക്കം. എന്നാൽ, ഉപഭോക്താക്കൾക്കിടയിൽ നടത്തിയ വിപുലമായ സർവേകളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും, ഭൂരിഭാഗം പേരും മറ്റ് ആപ്പുകളെ ആശ്രയിക്കാതെ യുട്യൂബിനുള്ളിൽ തന്നെ ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കമ്പനി കണ്ടെത്തി. ഇതേത്തുടർന്നാണ് വൻ സുരക്ഷാ ക്രമീകരണങ്ങളോടെ പുതിയ പതിപ്പ് അവതരിപ്പിക്കാൻ യുട്യൂബ് തീരുമാനിച്ചത്.പഴയ മെസ്സേജിങ് സംവിധാനത്തിൽ നിന്നും വ്യത്യസ്തമായി കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് പുതിയ പതിപ്പിൽ യുട്യൂബ് ഒരുക്കിയിരിക്കുന്നത്.

18 വയസ്സ് തികഞ്ഞ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കൂ. ഇതിനായി പ്രായം തെളിയിക്കുന്ന പരിശോധന പൂർത്തിയാക്കണം,ആർക്കെങ്കിലും മെസ്സേജ് അയക്കണമെങ്കിൽ ആദ്യം ഒരു 'ഇൻവൈറ്റ് ലിങ്ക്' ജനറേറ്റ് ചെയ്യണം. ഇത് വാട്സാപ്പോ മറ്റ് മാധ്യമങ്ങളോ വഴി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കണം. അവർ ഈ ലിങ്ക് സ്വീകരിച്ചാൽ മാത്രമേ യുട്യൂബിൽ ചാറ്റിങ് ആരംഭിക്കാൻ സാധിക്കൂ, അപരിചിതരിൽ നിന്നുള്ള ശല്യവും അനാവശ്യ സന്ദേശങ്ങളും പൂർണമായും ഒഴിവാക്കാൻ ഈ രണ്ട് പ്രധാന നിബന്ധനകൾ കമ്പനി മുന്നോട്ട് വെക്കുന്നു.

അപരിചിതർ തമ്മിലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ്ങിന് പകരം, പരസ്പരം അറിയാവുന്നവർ തമ്മിലുള്ള സുരക്ഷിതമായ ആശയവിനിമയത്തിനാണ് യുട്യൂബ് ഇതിലൂടെ മുൻഗണന നൽകുന്നത്. യുട്യൂബ് ആപ്പിന്റെ മുകളിൽ വലതുഭാഗത്തായി പുതുതായി നൽകിയിരിക്കുന്ന 'Messages' ഐക്കൺ വഴിയാണ് ഈ ഫീച്ചർ ലഭ്യമാകുക. മ്യൂസിക് വിഡിയോകൾ, ട്യൂട്ടോറിയലുകൾ, ഷോർട്സുകൾ എന്നിവ സുഹൃത്തുക്കളുമായി പങ്കുവെക്കുന്ന പ്രക്രിയ ലളിതമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് യുട്യൂബ് പ്രസ്താവനയിൽ അറിയിച്ചു. നിലവിലുള്ള യുട്യൂബ് കമ്യൂണിറ്റി മാർഗനിർദേശങ്ങളും മോഡറേഷൻ പോളിസികളും ഈ ചാറ്റുകൾക്കും ബാധകമായിരിക്കും. വരും ദിവസങ്ങളിൽ ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തി ഈ ഫീച്ചർ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtubeNew featureMessagingupdateTech News
News Summary - Age verification and invite chats to ensure safety; YouTube reintroduces private messaging feature
Next Story