Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightനിരോധിച്ചെങ്കിലും...

നിരോധിച്ചെങ്കിലും ഇന്ത്യയിൽ പബ്​ജി കളിക്കാം

text_fields
bookmark_border
നിരോധിച്ചെങ്കിലും ഇന്ത്യയിൽ പബ്​ജി കളിക്കാം
cancel

ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ്​ പ്രകോപനത്തെ തുടർന്ന്​ പബ്​ജിയുൾപ്പടെയുള്ള 118 ആപുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്​. എന്നാൽ, ആപ്​ നിരോധിച്ചുവെങ്കിലും ഇന്ത്യയിൽ ഇപ്പോഴും പബ്​ജി കളിക്കാൻ സാധിക്കും. പബ്​ജി മൊബൈൽ, പബ്​ജി ലൈറ്റ്​ എന്നിവയാണ്​ ഇന്ത്യയിൽ നിരോധിച്ചത്​. എന്നാൽ, പേഴ്​സണൽ കമ്പ്യൂട്ടറുകളിൽ ഇപ്പോഴും പബ്​ജി കളിക്കാം.

ഡിജിറ്റൽ വീഡിയോ ഗെയിം ഡിസ്​ട്രിബ്യൂഷൻ സർവീസായ സ്​റ്റീമിലൂടെയാണ്​ പേഴ്​സണൽ കമ്പ്യൂട്ടറുകളിൽ പബ്​ജി കളിക്കാൻ സാധിക്കുക. മൊബൈലിൽ സൗജന്യമായ പബ്​ജിക്ക്​ പി.സിയിൽ 999 രൂപ നൽകണം. ഇതിന്​ പുറമേ ഇൻറൽ കോർ ഐ 5 പ്രൊസസർ കരുത്ത്​ പകരുന്ന 8 ജി.ബി റാമുള്ള കമ്പ്യൂട്ടറെങ്കിലും വേണം. 2 ജി.ബിയുടെ ഗ്രാഫിക്​സ്​ കാർഡും വേണം.

30 ജി.ബിയെങ്കിലും മെമ്മറിയുണ്ടെങ്കിൽ മാത്രമേ തടസങ്ങളില്ലാതെ പബ്​ജി കളിക്കാനാവു. എന്നാൽ, ഗെയിമിൻെറ മുഴുവൻ രസവും വേണമെന്നുണ്ടെങ്കിൽ 16 ജി.ബി റാമും 3 ജി.ബി ഗ്രാഫിക്​സ്​ കാർഡുമുള്ള പേഴ്​സണൽ കമ്പ്യൂട്ടർ വേണമെന്നാണ്​ ഐ.ടി രംഗത്തെ വിദഗ്​ധർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PUBGChineese App
News Summary - After PUBG Mobile ban, here’s how you can play PUBG on PC
Next Story