ഒരു മലയാളി മാധ്യമ പ്രവർത്തകന്റെ ട്രാ ഡിജിറ്റൽ പരീക്ഷണങ്ങൾ
text_fieldsഅനസുദ്ദീൻ
ലണ്ടനിലെ പ്രശസ്തമായ ഫ്ലീറ്റ് സ്ട്രീറ്റിൽനിന്ന് സായാഹ്ന ഡിജിറ്റൽ പത്രം ഇറക്കി ശ്രദ്ധേയനാവുകയാണ് ആലുവ സ്വദേശിയും ബ്രിട്ടനിൽ സ്ഥിരം താമസക്കാരനുമായ അനസുദ്ദീൻ അസീസ്. ഡിജിറ്റൽ പതിപ്പിനൊപ്പം മാസത്തിലൊരിക്കൽ പത്രമായി അച്ചടിച്ചിറക്കുന്ന ട്രാ ഡിജിറ്റൽ (ട്രഡീഷനൽ+ഡിജിറ്റൽ) ആശയമാണ് ലണ്ടൻ ഡെയ്ലി ( London Daily). ഇത്തരമൊരു സംരഭം ബ്രിട്ടനിൽ ആദ്യമാണെന്ന് വിശദീകരിക്കുന്നു മുതിർന്ന പത്ര പ്രവർത്തകൻ കൂടിയായ അനസുദ്ദീൻ.
വി.കെ. കൃഷ്ണമേനോന് ശേഷം ബ്രിട്ടനിൽ അച്ചടി രംഗത്ത് കടന്നുവരുന്ന മറ്റൊരു കേരളീയനാണ് അനസുദ്ദീൻ അസീസ്. 2007ൽ അദ്ദേഹം യു.കെയിലെ ഏഷ്യൻ വംശജരെ ലക്ഷമിട്ട് തുടങ്ങിയ ഏഷ്യൻ ലൈറ്റ്സ് ഇപ്പോഴും സജീവമാണ്. ഫ്രീ പ്രസ് ജേണൽ, ഇന്ത്യൻ എക്സ് പ്രസ്, ഗൾഫ് ടുഡേ, ഖലീജ്ടൈംസ് എന്നിവയിൽ പത്ര പ്രവർത്തകനായി ജോലി ചെയ്തു. 2003ലാണ് ബ്രിട്ടനിലെത്തിയത്. ട്രാ ഡിജിറ്റൽ പരീക്ഷണം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പുതിയ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

