മനുഷ്യ മനസ്സിനെ വായിച്ചെടുക്കും, മനുഷ്യൻ എടുക്കാനുദ്ദേശിക്കുന്ന തീരുമാനം മുൻകൂട്ടി കണ്ടെത്തും; സെന്‍റോർ എ.ഐ
text_fieldsഎല്ലാം മനസ്സിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. പ്രിയപെട്ടവർക്കുപോലും നമ്മുടെ മനസ്സിനെ പൂർണമായി വായിച്ചെടുക്കാൻ കഴിയില്ല. എന്നാൽ നമ്മളെ മനസ്സിലാക്കുന്ന നമ്മുടെ ചിന്തകൾ വായിച്ചെടുക്കുന്ന ഒരു എ.ഐ അധിഷ്ഠിത മോഡലിനെക്കുറിച്ച് ചിന്തിച്ച നോക്കൂ. സങ്കൽപിക്കാൻ കഴിയുന്നില്ല അല്ലേ.
മനസ്സിനെ വായിച്ചെടുക്കാൻ സെന്‍റോർ എ.ഐക്ക സാധിക്കും.നമ്മൾ എടുക്കാൻ പോകുന്ന തീരുമാനം കൃത്യതയോടെ മുൻകൂട്ടി കണ്ടെത്താൻ ഈ എ.ഐ അധിഷിഠിത സേവനത്തിന് കഴിയും. ഹെല്‍ംഹോള്‍ട്‌സ് മ്യൂണിച്ചിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യുമന്‍- സെന്റേര്‍ഡ് എ.ഐ വിഭാഗത്തിലുളള ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തത്.
സെന്റോര്‍ എ.ഐ പ്രവര്‍ത്തനത്തെ തലച്ചോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറിനോടാണ് ഉപമിക്കുന്നത്. ഇവയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവക്ക് മനുഷ്യ മനസ്സിനെ വായിച്ചെടുക്കാൻ സാധിക്കും എന്നത് തന്നെയാണ്. നേച്ചർ ജേമലിൽ ജൂലൈ 2നാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഇത് മനുഷ്യന്റെ പെരുമാറ്റത്തെ യാഥാർത്ഥ്യബോധത്തോടെ പ്രതിഫലിപ്പിക്കുന്ന പ്രതികരണങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കുന്നു.
മനുഷ്യന്‍റെ പെരുമാറ്റം മനസിലാക്കുകയും അവ പ്രവചിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇതിനെ രൂപകൽപന ചെയ്തിരിക്കുന്നത്. 160 മനഃശാസ്ത്ര പരീക്ഷണങ്ങളിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ച് വലിയ ഭാഷാ മാതൃക (എൽ.എൽ.എം) സൂക്ഷ്മമായി രൂപപ്പെടുത്തിയതാണ് ഗവേഷകർ. വിവിധ സാഹചര്യങ്ങളിലായി 60,000 ആളുകള്‍ ഒരു കോടിയിലേറെ തീരുമാനങ്ങള്‍ എടുത്ത രീതി നിരീക്ഷിച്ചാണ് ഈ പഠനം നടന്നത്. മനുഷ്യന്‍ ഒരു തീരുമാനത്തിലെത്താന്‍ എടുക്കുന്ന രീതികൾ നിരീക്ഷിച്ച് അവ എ.ഐ ചാട്ട്‌ബോട്ട് പഠിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന.
ഈ കണ്ടുപിടുത്തം വൈജ്ഞാനിക ശാസ്ത്രത്തിലെ ഒരു വിലപ്പെട്ട സംഭാവനയായി മാറുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. മെറ്റയുടെ ലാമ 3.1 ഭാഷാ മാതൃകയിലാണ് നിർമ്മിച്ചത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒട്ടനവധി സൈക്കോളജി പരിശീലനങ്ങളിലൂടെയാണ് ഇത് കടന്നുപോയത്. വളരെ കൃത്യമായാണ് ഇത് പ്രതികരിച്ചത്. നിലവിലുള്ള പരമ്പരാഗത മോഡലുകളെ കടത്തിവെട്ടുന്ന പ്രകടനമാണ് സെന്റോർ എ.ഐ നടത്തിയത്. സെന്റോറിനെ വ്യത്യസ്തമാക്കുന്നത് സാമാന്യവൽക്കരിക്കാനുള്ള കഴിവാണ്. പൂർണ്ണമായും പുതിയ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും ഒരു വ്യക്തി എങ്ങനെ പെരുമാറുമെന്ന് അതിശയകരമാംവിധം കൃത്യമായ പ്രവചനങ്ങൾ നടത്താനും ഇതിന് കഴിയും.
മുമ്പൊരിക്കലും നൽകാത്ത പ്രശ്നങ്ങൾക്കുപോലും പോലും അത് ഉത്തരം കണ്ടെത്തുന്നു. ചില സന്ദർഭങ്ങളിൽ ശരിക്കും ഒരു വ്യക്തിയോടാണ് ഇടപെഴകുന്നത് എന്ന തോന്നൽ വരെ അത് ഉണ്ടാക്കിയത്രേ. അതിന്റെ ഉത്തരങ്ങൾ കളങ്കമറ്റ ഒരു വ്യക്തിയിൽ നിന്ന് ലഭിക്കുന്നതിന് സമാനമായിരുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. തലച്ചോറിന് സമാനമായ ആന്തരിക പാറ്റേണുകൾ ഉള്ളതിനാൽ സെന്റോർ മനുഷ്യന്റെ അറിവിനോട് ഏറ്റവും അടുത്ത എ.ഐ ആയാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

