Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഐഫോണുകളുമായി ഡെലിവറി...

ഐഫോണുകളുമായി ഡെലിവറി ബോയ് മുങ്ങി; ആഡംബര കാറിൽ അടിച്ചുപൊളി, ഒടുവിൽ പിടിയിൽ

text_fields
bookmark_border
ഐഫോണുകളുമായി ഡെലിവറി ബോയ് മുങ്ങി; ആഡംബര കാറിൽ അടിച്ചുപൊളി, ഒടുവിൽ പിടിയിൽ
cancel

ബീജിങ്​: ഏറ്റവും വില കൂടിയ സ്​മാർട്ട്​ഫോണുകൾ നിർമിക്കുന്ന കമ്പനിയാണ്​ ആപ്പിൾ. അവരുടെ അവസാനമിറങ്ങിയ ഫോണുകളിൾ ​െഎഫോൺ 12 പ്രോ മാക്​സ്​ വാങ്ങാൻ ഒരു ലക്ഷത്തിലധികം രൂപ മുടക്കേണ്ടി വരും. നിലവിൽ ഏറ്റവും വിലയേറിയ ഫോണും 12 പ്രോ മാക്​സ്​ ആണ്​. ഇൗ കാരണങ്ങൾ കൊണ്ടുതന്നെ കള്ളന്മാർക്ക്​ ഏറ്റവും പ്രിയമുള്ള ടെക്​നോളജി ആപ്പിൾ നിർമിക്കുന്നവയാണ്​. കഴിഞ്ഞ ദിവസം ചൈനയിൽ ആപ്പിൾ ഉപകരണങ്ങൾ ഡെലിവറി ചെയ്യാൻ ഏൽപ്പിക്കപ്പെട്ട ഡെലിവറി ബോയ്​ കടന്നുകളഞ്ഞത്​ 14 ​െഎഫോൺ 12 പ്രോ മാക്​സുകളുമായാണ്​.

യുവാവിനെ പിടികൂടുന്നതിന്​ മുമ്പ്​ അവൻ ഫോണുകൾ വിറ്റ്​ അടിച്ചുപൊളിക്കുകയും ചെയ്​തിട്ടുണ്ട്​. 'ടാങ്​' എന്നാണ്​ യുവാവി​െൻറ പേര്​. ആപ്പിളി​െൻറ ഒൗദ്യോഗിക​ സ്​റ്റോറിലേക്ക്​ 14 ​െഎഫോൺ 12 പ്രോ മാക്​സ്​ ഡെലിവറി​ ചെയ്യാനായിരുന്നു ടാങ്ങിനെ നിയോഗിച്ചത്​. എന്നാൽ, ഫോണുകൾ അവിടെ എത്തിക്കുന്നതിന്​ പകരം ടാങ്​ തന്നെ ഒാർഡർ കാൻസൽ ചെയ്​തു. അതിനുവേണ്ടി 10 യുവാൻ (112 രൂപ) സ്വന്തം കൈയ്യിൽ നിന്നും അടക്കുകയും ചെയ്​തു. പിന്നാ​ലെ, 14 ​െഎഫോണുകളുമായി ടാങ്​ മുങ്ങി.

എന്നാൽ, ബോക്​സ്​ തുറക്കാത്ത കുറച്ചു ഫോണുകളുമായി വൈകാതെ തന്നെ ടാങ്ങിനെ പൊലീസ്​ പൊക്കി. 10 ഫോണുകളായിരുന്നു ടാങ്ങി​െൻറ കൈയിലുണ്ടായിരുന്നത്​. നാല്​ ഫോണുകളിൽ ചിലത്​ വിറ്റ്​ പരമാവധി അടി​ച്ചുപൊളിക്കാനും അവൻ മറന്നില്ല. കൈയ്യിലുണ്ടായിരുന്ന 14 ഫോണുകളിൽ ഒന്ന്​ ടാങ്​ സ്വകാര്യ ഉപയോഗത്തിനായി മാറ്റിവെച്ചു. മറ്റൊന്ന്​ കടം വീട്ടാനായി സുഹൃത്തിന്​ നൽകി. മൂന്നാമത്തെ ഫോൺ 9,500 യുവാന്​ (1,07,010 രൂപ) പണയം വെച്ചു. നാലാമത്തെ ഫോൺ ഒരു സ്​മാർട്ട്​ഫോൺ ഡീലർക്ക്​ 7000 യുവാന്​ (78,849 രൂപ) വിൽക്കുകയും ചെയ്​തു.

പണം ഒരുപാട്​ കൈയ്യിലെത്തിയതോടെ ടാങ്​, വിലകൂടിയ വസ്​ത്രങ്ങൾ വാങ്ങുകയും 600 യുവാന്​ (6,758) ഒരു ബി.എം.ഡബ്ല്യൂ ആഡംബര കാർ വാടകക്കെടുത്ത്​ നഗരം ചുറ്റി അടിച്ചുപൊളിക്കുകയും ചെയ്​തു. എന്തായാലും സംഭവത്തിന്​ ശേഷം ടാങ്ങിനെ ഡെലിവറി കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്​. അവനെ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്​തു. നിലവിൽ ഫോണുകൾ മോഷ്​ടിച്ചതിന്​ ടാങ്ങിനെതിരെ പൊലീസ്​ ക്രിമിനൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiPhone 12 pro Max
News Summary - A Delivery Guy Fled with 14 iPhone 12 pro Max
Next Story