ദിയേല എന്ന നിർമിത മന്ത്രി
text_fieldsഅൽബേനിയയുടെ കാബിനറ്റിൽ എ.ഐ മന്ത്രി
അൽബേനിയയുടെ കേന്ദ്ര മന്ത്രിസഭയിലേക്ക് ഒരംഗം കൂടി. ദിയേല എന്നാണ് പേര്. വകുപ്പ് എ.ഐ. നിർമിത ബുദ്ധി സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നൊരു മന്ത്രിയല്ല ദിയേല. ആള് നിർമിത ബുദ്ധിയാൽ നിർമിക്കപ്പെട്ടൊരു വ്യക്തിയാണ്. വെർച്വൽ മിനിസ്റ്റർ എന്ന് പറയാം. ലോകത്തുതന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഭരണ പരീക്ഷണം. സെപ്റ്റംബർ 11നാണ് പ്രധാനമന്ത്രി ഈദീ റാമ എ.ഐ മന്ത്രിയെ അവതരിപ്പിച്ചത്.
ദിയേല ഒരു റോബോട്ടല്ല; വെർച്വൽ ആയിട്ടാണ് അതിന്റെ ക്രിയേഷൻ. ജനങ്ങളുടെ പരാതി സ്വീകരിക്കുക, സർക്കാർതലത്തിൽ നടക്കുന്ന അഴിമതികൾ കണ്ടുപിടിക്കുകയും അത് തടയുകയും ചെയ്യുക എന്നിവയൊക്കെയാണ് എ.ഐ മന്ത്രിയുടെ ചുമതല. സർക്കാറിന്റെ പൊതു ടെന്ററുകളും മറ്റും പരിശോധിക്കുന്നതും അത് ആർക്ക് അനുവദിക്കണമെന്ന് ശിപാർശ ചെയ്യുന്നതും ഇനിമുതൽ ദിയേലയായിരിക്കും. ഭരണസുതാര്യതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

