Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്ത അപകടകാരികളായ എട്ട്​ ആൻഡ്രോയ്​ഡ്​ ആപ്പുകൾ
cancel
Homechevron_rightTECHchevron_rightTech Newschevron_rightഫോണിൽ ഇൻസ്റ്റാൾ...

ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്ത അപകടകാരികളായ എട്ട്​ ആൻഡ്രോയ്​ഡ്​ ആപ്പുകൾ

text_fields
bookmark_border

യൂസർമാരുടെ ഇഷ്​ടത്തിന്​ അനുസരിച്ച്​ വഴങ്ങിക്കൊടുക്കുന്ന മൊബൈൽ ഒാപറേറ്റിങ്​ സിസ്റ്റമാണ്​ ആൻഡ്രോയ്​ഡ്.​ ഉപയോഗിക്കാനുള്ള എളുപ്പവും പരിഷ്​കരിക്കാനുള്ള സൗകര്യങ്ങളുമൊക്കെയുള്ളതിനാൽ ബഹുഭൂരിപക്ഷം വരുന്ന ടെക്​നോളജി പ്രേമികളും ആൻഡ്രോയ്​ഡ്​ ആരാധകരാണ്​​. എന്നാൽ, ആൻഡ്രോയ്​ഡി​െൻറ ഇൗ തുറന്ന മനസിനെ മുതലെടുക്കുന്നവരും ഏറെയുണ്ട്​. ആൻഡ്രോയ്​ഡ്​ യൂസർമാരെ പറ്റിച്ച്​ ജീവിക്കുന്ന മാൽവെയറുകളും ബ്ലോട്ട്​വയറുകളും ഇന്ന്​ വലിയ തലവേദനയാണ്​ സൃഷ്​ടിക്കുന്നത്​.

പ്ലേസ്​റ്റോറിൽ നിന്നും ഇടക്കിടെ ഗൂഗ്​ൾ തന്നെ അപകടകാരികളായ ആപ്പുകളെ നീക്കം ചെയ്യാറുണ്ടെങ്കിലും ചില ജനപ്രിയ ആപ്പുകൾ ഇപ്പോഴും യാതൊരു വെല്ലുവിളികളും ഇല്ലാതെ പ്ലേസ്​റ്റോറിൽ ഉലാത്തുന്നുണ്ട്​. അവർ ആരുമറിയാതെ ചോർത്തുന്ന വിവരങ്ങളും ഡാറ്റകളും എത്രത്തോളമെന്ന്​ അറിഞ്ഞാൽ കണ്ണ്​ തള്ളിപ്പോയേക്കും. ഇത്തരത്തിലുള്ള എട്ട്​ അപകടകാരികളായ ആപ്പുകളെ പരിചയപ്പെട്ടാലോ.... താഴെ പറയുന്ന ആപ്പുകളിൽ ഏതെങ്കിലും വായനക്കാർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ എന്നെന്നേക്കുമായി ഫോണിൽ നിന്ന്​ നീക്കം ചെയ്യുന്നതായിരിക്കും നല്ലത്​.

യു.സി ബ്രൗസർ (UC Browser)

ചൈനീസ്​ ടെക്​ ഭീമനായ ആലിബാബയുടെ അനുബന്ധ സ്ഥാപനായ യു.സി വെബ്ബി​െൻറ കീഴിലുള്ള ബ്രൗസറാണ്​ യു.സി ബ്രൗസർ. ആൻഡ്രോയ്​ഡ്​ പ്ലാറ്റ്​ഫോമിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ്​ ചെയ്യപ്പെട്ട ബ്രൗസർ എന്നും പറയാം. സൈബർ സുരക്ഷാ അനലിസ്റ്റുകൾ പറയുന്നത്​ യു.സി ബ്രൗസർ അവരുടെ ഡാറ്റാ ട്രാൻസ്​മിഷനുകൾ വേണ്ടവിധം പരിരക്ഷിക്കുന്നില്ല എന്നാണ്​. ഇത്​ യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികളോ അല്ലെങ്കിൽ വല്ല ഹാക്കർമാരോ ഉപയോഗിക്കുന്നതിന്​ കാരണമായേക്കുമെന്നും അവർ മുന്നറിയിപ്പ്​ നൽകുന്നു.

പകരക്കാർ: ബ്രൈവ്​ ബ്രൗസർ, മോസില്ല ഫയർഫോക്​സ്​, ഗൂഗ്​ൾ ക്രോം, ഡക്​ഡക്​ഗോ ബ്രൗസർ, എഡ്​സജ്​ ബ്രൗസർ എന്നിവ മികച്ച ഫീച്ചറുകളുമായി പ്ലേസ്​റ്റോറിലുണ്ട്​. അവയിൽ ഏതെ​ങ്കിലും ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കുക.

ക്ലീനിറ്റ്​ (CLEANit)

ഫോണിലെ ജങ്ക്​ ഫയലുകൾ ക്ലീൻ ചെയ്ത്​ വേഗതയും സ്​റ്റോറേജും വർധിപ്പിക്കും എന്ന വാഗ്​ദാനം നൽകി പറ്റിക്കുന്ന ആപ്പുകളിൽ ഒന്നാണ്​ ക്ലീനിറ്റ്​. പ്ലേസ്​റ്റോറിൽ മില്യൺ കണക്കിന്​ ഡൗൺലോഡുള്ള ഇൗ ആപ്പിന്​ പ്രവർത്തിക്കാൻ നാം നൽകേണ്ട പെർമിഷനുകൾ ഒന്ന്​ പരിശോധിച്ചാൽ തന്നെ ഞെട്ടിപ്പോകും. ഇത്തരം ആപ്പുകൾ മോഡേൺ സ്​മാർട്ട്​ഫോണുകൾക്ക്​ ആവശ്യമില്ല എന്ന്​ മാത്രമല്ല, ഇവ ഡാറ്റ ചോർത്താൻ സാധ്യതയേറെയാണ്​ എന്നതും ഒാർക്കുക. ഫോണുകൾക്ക്​ ദോശം വരുത്തുകയല്ലാതെ, യാതൊരുവിധ ഗുണങ്ങളും ഇത്തരം ആപ്പുകൾ പ്രധാനം ചെയ്യുന്നില്ല.

cache ഇടക്കിടെ ക്ലിയർ ചെയ്യുന്നത്​ ഫോണിനെ സ്​ലോ ആക്കുകയാണ്​ ചെയ്യുന്നത്​. അൽപ്പം മെമ്മറി ലഭിക്കുമെങ്കിലും അവ തീർത്തും താൽക്കാലികമാണ്​. ബാക്​ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകളെ സ്​റ്റോപ്​ ചെയ്​ത്​ ബാറ്ററി ജീവിതം വർധിപ്പിക്കും എന്നതാണ്​ മറ്റൊരു പൊള്ളയായ വാഗ്​ദാനം. എന്നാൽ, അവ ഫോണി​െൻറ ബാറ്ററി ലൈഫിൽ കാര്യമായ മാറ്റമൊന്നുമുണ്ടാക്കില്ല.

പകരക്കാർ: ഇനി നിർബന്ധമായും അത്തരം ആപ്പുകൾ വേണം എന്നാണെങ്കിൽ ഗ്രീനിഫൈ, സിസിക്ലീനർ പോലുള്ള ആപ്പുകൾ ഉപയോഗിക്കാം

ഡോൾഫിൻ ബ്രൗസർ (Dolphin Browser)

ഏറ്റവും ജനപ്രീതി നേടിയ തേർഡ്​ പാർട്ടി ബ്രൗസറുകളിൽ ഒന്നാണ്​ ഡോൾഫിൻ ബ്രൗസർ. യൂസർമാരെ രഹസ്യമായി ട്രാക്​ ചെയ്യുന്ന ഏറ്റവും അപകടകാരിയായ ബ്രൗസറാണിത്​. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്​, ഇൻകോഗ്​നിറ്റോ മോഡിൽ അടക്കം യൂസർമാർ സെർച്ച്​ ചെയ്യുന്നതെല്ലാം ഡോൾഫിൻ ബ്രൗസർ സേവ്​ ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ട്​. വി.പി.എൻ ഉപയോഗിച്ചാൽ പോലും യൂസർമാരുടെ ഒറിജിനൽ ​െഎ.പി അഡ്രസ്സ്​ വെളിപ്പെടുത്തുന്നു എന്ന പരാതിയും ഇവർക്കെതിരെയുണ്ട്​.

പകരക്കാർ: ബ്രൈവ്​ ബ്രൗസർ, മോസില്ല ഫയർഫോക്​സ്​, ഗൂഗ്​ൾ ക്രോം, ഡക്​ഡക്​ഗോ ബ്രൗസർ, എഡ്​സജ്​ ബ്രൗസർ എന്നിവ മികച്ച ഫീച്ചറുകളുമായി പ്ലേസ്​റ്റോറിലുണ്ട്​. അവയിൽ ഏതെ​ങ്കിലും ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കുക.

വൈറസ്​ ക്ലീനർ (Virus Cleaner – Antivirus Free & Phone Cleaner)

14 മില്യൺ ഡൗൺലോഡുള്ള ആപ്പാണ്​ വൈറസ്​ ക്ലീനർ. സി.പി.യു തണുപ്പിക്കുമെന്നും സൂപ്പർ സ്​പീഡ്​ ബൂസ്റ്ററുണ്ടെന്നും വൈഫൈ സുരക്ഷയേകുമെന്നും വൈറസിനെ തുരത്തുമെന്നുമൊക്കെ പറഞ്ഞ്​ പറ്റിക്കുന്ന ഒന്നാന്തരം ഉഡായിപ്പ്​ ആപ്പ്​ കൂടിയാണിത്​. വിശ്വസിക്കാൻ കൊള്ളാത്ത ബ്രാൻഡുകളുടെ അടക്കം പരസ്യങ്ങൾ നിരന്തരം പ്രദർശിപ്പിക്കുന്ന ആപ്പ്​ കൂടിയാണിത്​. ആൻഡ്രോയ്​ഡ്​ യൂസർമാർ നിർബന്ധമായും അകലം പാലിക്കേണ്ട ആപ്പുകളിൽ ഒന്ന്​.

പകരക്കാർ: അവാസ്റ്റ്​, എ.വി.ജി, കാസ്​പെർസ്​കി തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുക.

സൂപ്പർ വി.പി.എൻ (SuperVPN Free VPN Client)

100 മില്യൺ ആളുകൾ പ്ലേസ്​റ്റോറിലൂടെ ഡൗൺലോഡ്​ ചെയ്​ത ആപ്പാണിത്​. എന്നാൽ, ഈ വർഷം തുടക്കത്തിൽ സൈബർ സുരക്ഷ വിശകലന വിദഗ്ധർ അവകാശപ്പെടുന്നത്​, ഹാക്കർമാരെ MitM (മാൻ-ഇൻ-ദി-മിഡിൽ) ആക്രമണങ്ങൾ നടത്താൻ അനുവദിക്കുന്ന ഗുരുതരമായ കേടുപാടുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നുണ്ടെന്നാണ്​. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, ഫോട്ടോകൾ, സ്വകാര്യ ചാറ്റുകൾ എന്നിവയുൾപ്പെടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ്​ നൽകുന്നു.

പകരക്കാർ: എക്​സ്​പ്രസ്​ വി.പി.എൻ (Express VPN), നോർഡ്​ വി.പി.എൻ (Nord VPN), സർഫ്​ഷാർക്​ (SurfShark).

സൂപ്പർ ക്ലീൻ (Super Clean – Master of Cleaner)

സൂപ്പർ ക്ലീൻ പ്ലേസ്​റ്റോറിൽ 26 മില്യൺ ഇൻസ്റ്റാളുകൾ ഉള്ള ആപ്പാണ്​. മുമ്പ്​ പരാമർശിച്ചത്​ പോലെ നമ്മുടെ ഫോണുകൾക്ക്​ യാതൊരു വിധ ഗുണവും നൽകാത്ത ആപ്പുകളിൽ ഒന്നാണിത്​. അതേസമയം, വിവരച്ചോർച്ചയടക്കമുള്ള അപകടങ്ങൾക്ക്​ സാധ്യതയേറെയാണ്​ താനും. ബാറ്ററി ലൈഫ്​ കൂട്ടുമെന്നും ഫോണിനെ ഫാസ്റ്റാക്കുമെന്നും വ്യാജ വാഗ്​ദാനം നൽകുകയല്ലാതെ, ഇത്തരം ആപ്പുകൾ കൊണ്ട്​ യാതൊരു ഗുണവുമില്ല.

ഫിൽഡോ മ്യൂസിക്​ (Fildo Music)

ഒരുകാലത്ത്​ നിയവിരുദ്ധമായി പാട്ടുകൾ ഡൗൺലോഡ്​ ചെയ്യാൻ സഹായിക്കുന്ന ആപ്പായിരുന്നു ഫിൽഡോ മ്യൂസിക്​. ഒരു എംപി3 പ്ലെയർ എന്ന വ്യാജേന സൗജന്യമായി പാട്ടുകൾ ഡൗൺലോഡ്​ ചെയ്യാനും ആപ്പ്​ യൂസർമാർക്ക്​ അവസരം ഒരുക്കാറുണ്ടായിരുന്നു. എന്നാൽ, പ്ലേസ്​റ്റോറി​െൻറ പിടിയിലായതോടെ പാട്ട്​ ഡൗൺലോഡ്​ ചെയ്യാവുന്ന ഫീച്ചർ അവർ നിർത്തലാക്കി. ഇപ്പോൾ മ്യൂസിക്​ മാനേജ്​മെൻറ്​ ആപ്പായി തുടരുന്ന ഫിൽഡോ വിവാദ ചൈനീസ്​ വിനോദ കമ്പനിയുമായി ഇൗയിടെ കൈകോർത്തിരുന്നു.

പകരക്കാർ: വി.എൽ.സി, എ.​െഎ.എം.പി, പവറാംപ്​ (Poweramp)

ഇ.എസ്​ ഫയൽ എക്​സ്​പ്ലോറർ (ES File Explorer)

ഫയൽ മാനേജർ ആപ്പായി കോടിക്കണക്കിന്​ ആളുകൾ ഉപയോഗിക്കുന്ന ആപ്പാണിത്​. പ്ലേസ്​റ്റോറിൽ നിന്നും ഗൂഗ്​ൾ അധികൃതർ തന്നെ മുമ്പ്​ നീക്കം ചെയ്​ത ആപ്പ്​, മറ്റ്​ വഴികളിലൂടെ ആളുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്​. എന്നാൽ, എത്രയും പെട്ടന്ന്​ ഫോണിൽ നിന്ന്​ നീക്കം ചെയ്യുന്നതായിരിക്കും നല്ലത്​. ഇ.എസ്​ ഫയൽ എക്​സ്​പ്ലോറർ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്​തവരുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും ഹാക്കർമാർക്കും ആപ്പ്​ നിർമിച്ചവർക്കും എളുപ്പം ആക്​സസ്​ ചെയ്യാൻ സാധിക്കുമെന്ന്​ ഇൗ മേഖലയിലെ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. പ്ലേസ്​റ്റോറിൽ അപകടകാരികൾ അല്ലാത്ത നിരവധി ഫയൽ മാനേജർ ആപ്പുകൾ ലഭ്യമാണ്​. അവ ഡൗൺലോഡ്​ ചെയ്യുക. ഇത്തരത്തിൽ സൂക്ഷിക്കേണ്ട മറ്റു ചില ആപ്പുകളാണ്​ Clean Master, DU Battery Saver, Quick Pic Gallery എന്നിവ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:androiddangerous Android Apps
Next Story