Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right5ജിക്ക് ഒക്ടോബറോടെ...

5ജിക്ക് ഒക്ടോബറോടെ തുടക്കം; രണ്ടുമൂന്നു വർഷത്തിനകം ഭൂരിഭാഗം സ്ഥലങ്ങളിലും ലഭ്യമാക്കും -ടെലികോം മന്ത്രി

text_fields
bookmark_border
5ജിക്ക് ഒക്ടോബറോടെ തുടക്കം; രണ്ടുമൂന്നു വർഷത്തിനകം ഭൂരിഭാഗം സ്ഥലങ്ങളിലും ലഭ്യമാക്കും -ടെലികോം മന്ത്രി
cancel

ന്യൂഡൽഹി: അതിവേഗ ​5ജി സേവനങ്ങൾക്ക് രാജ്യത്ത് ഒക്ടോബറോടെ തുടക്കമാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടുമൂന്നു വർഷംകൊണ്ട് രാജ്യത്തെ ഭൂരിഭാഗം മേഖലകളിലും ലഭ്യമാകുമെന്നും മന്ത്രി വ്യാ​ഴാഴ്ച ന്യൂഡൽഹിയിൽ പറഞ്ഞു.

ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ​സേവനങ്ങൾ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും 5ജിയും ഇതുതന്നെ തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

സേവനം മിതമായ നിരക്കിലാകുമെന്ന് ഉറപ്പാക്കും. നഗങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഈ സേവനം ലഭ്യമാക്കും.

5ജി മേഖലയിൽ 2.5 മുതൽ 3 ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപം വരു​മെന്നാണ് പ്രതീക്ഷ. ഇത് വൻ തൊഴിലവസരം സൃഷ്ടിക്കും. രണ്ടുമൂന്നു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സേവനമെത്തും -വൈഷ്ണവ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:5GAshwini Vaishnaw
Next Story