
5ജി സ്പെക്ട്രം ലേലം 2022 മാർച്ചിൽ
text_fields5ജി സ്പെക്ട്രം ലേലം അടുത്ത ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്നേക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. സെപ്റ്റംബറിൽ ടെലികോം കമ്പനികൾക്ക് പ്രഖ്യാപിച്ചതുപോലുള്ള ആനുകൂല്യങ്ങൾ തുടരുമെന്നും അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം രാജ്യത്തെ ടെലികോം മേഖലയിൽ സമഗ്ര മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സ്പെക്ട്രം അഞ്ച് -10 വർഷത്തേക്ക് അനുവദിക്കാനാണ് ആലോചന. 4ജിയും 5ജിയും ഇതിൽ ഉപയോഗിക്കാൻ കഴിയും.
ഈ വർഷം മാർച്ചിലാണ് അവസാനം ലേലം നടന്നത്. 855.6 മെഗാ ഹെർട്സ് സ്പെക്ട്രം വിൽപനയിലൂടെ സർക്കാറിന് ലഭിച്ചത് 77,800 കോടി രൂപയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
