Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസൂം ആപ്പിന്​ ഒരു...

സൂം ആപ്പിന്​ ഒരു എതിരാളിയെ നിർമിക്കാമോ... കേന്ദ്രം തരും ഒരു കോടി രൂപ

text_fields
bookmark_border
zoom-challenge
cancel

ന്യൂഡൽഹി: ലോക്​ഡൗണിന്​ പിന്നാലെ ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വിഡിയോ കോൺഫറൻസിങ്​ ആപ്പാണ ്​ സൂം. ഒരേ സമയം നൂറ്​ പേരുമായി വിഡിയോ കോൾ ചെയ്യാവുന്ന സംവിധാനം ഉള്ളതിനാൽ വലിയ സ്വീകാര്യതയായിരുന്നു ആപ്പിന് ​ ലഭിച്ചത്​. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളും പല കമ്പനികളും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ആപ്പി​​​െൻറ ഉപയ ോഗം നിരോധിക്കുകയായിരുന്നു.

അതേസമയം, സൂം ആപ്പ്​ നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാനാകാത്ത ഒരു വിഡിയോ കോൺഫ റൻസിങ്​ ഉപാധിയായതിനാൽ അതിനെ കവച്ചുവെക്കുന്ന പകരക്കാരനെ തേടുകയാണ് ഇന്ത്യ.​ മേക്ക്​ ഇൻ ഇന്ത്യ ചലഞ്ചി​ന്റെ ഭാഗമ ായി സൂം ആപ്പ്​ പോലൊരു വിഡിയോ കോളിങ്​ സംവിധാനം നിർമിച്ച്​ നൽകാനാണ്​ സ്റ്റാർട്ടപ്പുകളോട്​ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആഹ്വാനം ചെയ്​തിരിക്കുന്നത്​. വെല്ലുവിളി സ്വീകരിച്ച്​ നിർമിച്ച്​ നൽകുന്നവർക്ക്​ ഒരു കോടി രൂപയാണ്​ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്​.

ആപ്പ്​ നിർമിക്കാൻ മുന്നോട്ട്​ വരുന്നവർക്കുള്ള നിർദേശങ്ങൾ ഇവയാണ്​.

  • ഒന്നിൽ കൂടുതൽ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന, ഒരേസമയം ഒന്നിലധികം കോണ്‍ഫറന്‍സുകള്‍ നടത്താവുന്ന പ്ലാറ്റ്ഫോമാണ്​ സർക്കാറിന്​ വേണ്ടത്​.
  • എല്ലാ തരത്തിലുമുള്ള വീഡിയോ റസല്യൂഷനും വേണം. മികച്ച ഓഡിയോ ക്വാളിറ്റിയും ഉറപ്പുവരുത്തണം.
  • നെറ്റ്​വർക്​ കുറഞ്ഞാലും വിഡിയോ കോളിങിന്​ ഭംഗം വരരുത്​.
  • കുറഞ്ഞ പ്രവർത്തന മികവുള്ള പ്രൊസസറുള്ള ഡിവൈസുകളിലും ആപ്പ്​ എളുപ്പം പ്രവര്‍ത്തിക്കണം.
  • എൻക്രിപ്റ്റ് ചെയ്ത നെറ്റ്‌വർക്ക്, ആപ്പ് അല്ലെങ്കിൽ ബ്രൗസറിലും പ്രവർത്തിപ്പിക്കാനുള്ള സൗകര്യം.
  • ഏറ്റവും പ്രധാനം -ഒരു സ്റ്റാർട്​ അപ്പായിരിക്കണം ആപ്പി​ന്റെ പിന്നിൽ. നിർമാണം കഴിഞ്ഞാൽ പ്ലാറ്റ്​ഫോം സർക്കാറിന്​ കീഴിലായിരിക്കും.

മികച്ച ആശയങ്ങളിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന പത്ത്​ ടീമുകൾക്ക്​​ അഞ്ച്​ ലക്ഷം രൂപ വീതം ഉപഹാരം നൽകും. അവർക്ക്​ പ്രോ​ട്ടോടൈപ്പ്​ ഉണ്ടാക്കുന്നതിനായാണ്​ ഇൗ തുക. അതിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന്​ ടീമുകൾക്ക്​ 20 ലക്ഷം രൂപ നൽകും. ആ പ്രോട്ടോ ടൈപ്പ്​ വികസിപ്പിക്കുന്നതിനാണ്​ ഇൗ തുക. മൂന്ന്​ ടീമുകൾ നിർമിച്ചെടുക്കുന്ന ആപ്പുകളിൽ ഏറ്റവും മികച്ചത്​ തെരഞ്ഞെടുത്ത്​ അവർക്ക്​ ഒരു കോടി രൂപ പാരി​തോഷികം നൽകും. ഏപ്രിൽ 30നകം സ്റ്റാർട്ട്​ അപ്പുകൾ രജിസ്റ്റർ ചെയ്യണം. മെയ്​ ഏഴാണ്​ ആശയം സമർപ്പിക്കാനുള്ള അവസാന തീയതി. വിജയിയെ ജൂലൈ 29ന് പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber securityzoom appstartups
News Summary - zoom challenge-india news
Next Story