Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപണമുണ്ടാക്കാൻ...

പണമുണ്ടാക്കാൻ സക്കർബർഗ്​; വാട്​സ്​ആപ്പിലും പരസ്യം

text_fields
bookmark_border
whatsapp
cancel

ലോകത്തിലെ ഏറ്റവും വലിയ മെ​സ്സേജിങ്​ ആപ്ലിക്കേഷനുകളിലൊന്നായ വാട്​സ്ആപ്പ്​​ അടുത്ത വർഷം മുതൽ അവരുടെ ആപ്പിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. വാട്​സ്​ആപ്പി​െല ജനപ്രിയ സേവനമായ സ്റ്റാറ്റസ്​ സംവിധാനത്തിലായിരിക്കും പരസ്യം ദൃശ്യമാവുക. ഫേസ്​ബുക് അഡ്​വർ​ൈട്ടസ്​മ​​െൻറ്​ സിസ്റ്റത്തി​​​െൻറ കീഴിൽ ആയിരിക്കും വാട്​സ്​ആപ്പിലെ പരസ്യവും. 

ഫ്രീവെയറായി പുറത്തിറങ്ങിയ വാട്​സ്​ആപ്പ്​ ഇതുവരെ പ്രവർത്തിച്ചത്​ യാതൊരു വരുമാന സാധ്യതകളുമില്ലാതെയായിരുന്നു. എന്നാൽ ഉപയോക്​താക്കളുടെ ആധിക്യം കണക്കിലെടുത്ത്​ അടുത്ത വർഷം മുതൽ പരസ്യം ഉൾപ്പെടുത്തുന്നതോടെ മാതൃകമ്പനിയായ ഫേസ്​ബുക്കും ഇൻസ്റ്റാഗ്രാമും​ പോലെ സക്കർബർഗ്​ വാട്സ്​ആപ്പിലൂടെയും​ പണമുണ്ടാക്കും.

ഫേസ്​ബുക്ക്​ അവരുടെ ഇൻസ്റ്റാഗ്രാമിൽ പരസ്യം നൽകാൻ തുടങ്ങിയിട്ട്​ കാലങ്ങളായിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ 400 മില്ല്യൺ ഉപയോക്​താക്കൾ സ്റ്റാറ്റസ്​ സംവിധാനം ഉപയോഗിക്കു​േമ്പാൾ വാട്​സ്​ആപ്പിൽ അത്​ 450 മില്ല്യനാണ്​​. ഇത്​ മികച്ചൊരു അവസരമാക്കാൻ ഒരുങ്ങുകയാണ്​ ഫേസ്​ബുക്ക്​. ഇൗ വർഷം വാട്​സ്​ആപ്പ്​ ബിസ്​നസ്​ എന്ന മറ്റൊരു ആപ്ലിക്കേഷൻ കൂടി ഫേസ്​ബുക്ക്​ പുറത്തിറക്കിയിരുന്നു. വ്യവസായികൾക്ക്​ അവരുടെ ഉപയോക്​താക്കളുമായി സംവിധിക്കാനും മറ്റുമായിരുന്നു പുതിയ ആപ്പ്​.

2009ൽ ജാൻ കൗം, ബ്രയാൻ ആക്​ടൺ എന്നിവർ ചേർന്ന്​ ആരംഭിച്ച വാട്​സ്​ആപ്പ്​ 2014ൽ മാർക്ക്​ സക്കർബർഗ്​​ 22 ബില്ല്യൺ അമേരിക്കൻ ഡോളറിന്​ വാങ്ങി. ലോകത്ത്​ ഏറ്റവും കൂടുതൽ പണം ലഭിച്ച ആപ്ലിക്കേഷനായി അന്ന്​ വാട്​സ്​ആപ്പ്​ മാറിയിരുന്നു. ഫേസ്​ബുക്കി​​​െൻറ കീഴിലായതോടെ വാട്​സ്​ആപ്പ്​ പുതുപുത്തൻ ഫീച്ചറുകൾ പരീക്ഷിക്കാൻ തുടങ്ങുകയും എല്ലാം വൻവിജയമായതതോടെ ജനപ്രീതിയും വർധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mark zuckerbergwhatsappmalayalam newstech newswhatsapp business
News Summary - WhatsApp Will Show Ads in Status From Next Year-technology
Next Story