കാലിഫോർണിയ: കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമാണ് വാട്സ് ആപ്. ഏറ്റവും മികച്ച സുരക്ഷ സംവിധാനമാണ് വാട്സ് ആപിനായി ഒരുക്കിയിരിക്കുന്നത്. എന്നാൽ വാട്സ് ആപിെൻറ ചരിത്രത്തിലൊന്നും നടക്കാത്ത ഒരു കാര്യമാണ് ബുധനാഴ്ച നടന്നത്. മണിക്കൂറുകളോളം വാട്സ് ആപ് നിശ്ചലമാവുകയായിരുന്നു.
ബുധനാഴ്ച രണ്ടര മണിക്കൂർ സമയം വാട്സ് ആപ് പ്രവർത്തനരഹിതമായെന്നും പിന്നീട് പ്രശ്നം പരിഹരിച്ചെന്നും കമ്പനി അറിയിക്കുകയായിരുന്നു. പ്രശ്നമുണ്ടായതിൽ ക്ഷമാപണത്തോടെയായിരുന്നു വാട്സ് ആപിൻറെ അറിയിപ്പ്. ആപ്പിൾ െഎ.ഒ.എസ്, ആൻഡ്രോയിഡ്, െഎ.ഒ.എസ് തുടങ്ങി എല്ലാ ഒാപ്പറേറ്റിങ് സിസ്റ്റത്തിലും പ്രശ്നമുണ്ടായതായാണ് വിവരം.
പക്ഷേ വാട്സ് ആപിനുണ്ടായ പ്രശ്നം ട്വിറ്ററിന് ഗുണകരമാവുകയായിരുന്നു എന്നതാണ് രസകരമായ വസ്തുത. വാട്സ് ആപ് പണിമുടക്കിയത് സംബന്ധിച്ച് ആയരക്കണക്കിന് ട്വീറ്റുകളാണ് ട്വിറ്ററിൽ നിമിഷങ്ങൾക്കകം പറന്നത്.