വാട്സ്ആപ്പിെൻറ ക്വാറൻറീൻ സ്റ്റിക്കറുകൾ ഉപയോഗിച്ച് തുടങ്ങിയോ ?
text_fieldsകാലിഫോർണിയ: കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകരും സർക്കാരും ജനങ്ങൾക്കായി ചില ക്വാറന്റ ീൻ മാർഗ നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. വീട്ടിലിരിക്കുന്നവർ അത്തരം നിർദേശങ്ങൾ പാലിക്കണമെന്ന് അവർ നിരന്തരം അഭ്യർഥിക്കുന്നുമുണ്ട്. ഇൗ സാഹചര്യത്തിൽ അവർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സമൂഹ മാധ്യമ ഭീ മനായ വാട്സ്ആപ്പ്.
വാട്സ്ആപ്പുകളിൽ ഏറെ പ്രചാരമുള്ള ഒന്നാണ് സ്റ്റിക്കറുകൾ. ആളുകൾ തമ്മിലുള്ള ചാറ്റിങ ്ങിൽ സ്റ്റിക്കറുകൾക്കുള്ള പ്രാധാന്യം ഏറി വരുന്ന സാഹചര്യമാണ്. വാക്കുകൾകൊണ്ട് പറയാതെ ചില ആശയങ്ങളും പ്രതികരണങ്ങളും ഭാവങ്ങളും സ്റ്റിക്കറുകളിലൂടെ അവതരിപ്പിക്കാൻ കഴിയുന്നത് ചാറ്റിങ്ങ് ഏറെ എളുപ്പമാക്കിയിരിക്കുകയാണ്. ഇൗ ജനപ്രീതി മുതലെടുത്ത് ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച് വാട്സ്ആപ്പ് കോവിഡ് കാലത്ത് കുറച്ച് സ്റ്റിക്കറുകൾ പുറത്തിറക്കിയിരിക്കുകയാണ്.
വീട്ടിൽ ഒരുമിച്ച് എന്നർഥം വരുന്ന ‘Together at Home’സ്റ്റിക്കർ പാക്കുകളാണ് വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ക്വാറൻറീൻ മാർഗ നിർദേശങ്ങൾ കുഞ്ഞു കാർട്ടൂൺ സ്റ്റിക്കറുകളായി അവതരിപ്പിച്ചിരിക്കുന്ന വാട്സ്ആപ്പ് അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തരുന്നുണ്ട്.

സ്റ്റിക്കറുകൾ ഇൗ സാഹചര്യത്തിൽ പ്രസക്തിയേറിയതും വിദ്യാഭ്യാസപരവും സാർവത്രികവുമാണ്. ഭാഷയുടെയും വയസിെൻറയും അതിർവരമ്പുകൾ ഭേദിക്കുന്ന തരത്തിൽ എല്ലാവരിലും ഇത് എത്തണം. ഐസൊലേഷനിൽ കഴിയുന്ന പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ, വ്യായാമം ചെയ്യൽ പോലുള്ള കാര്യങ്ങൾ ഒാർമിപ്പിക്കാനും ഒാരോരുത്തരും സ്റ്റിക്കർ ഉപയോഗിക്കുമെന്നാണ് പ്രത്യാശിക്കുന്നത്. നമ്മുടെ സൂപ്പർ ഹീറോകളായ ആരോഗ്യപ്രവർത്തകരെ ആഘോഷിക്കാനും സ്റ്റിക്കറുകൾ ഉപയോഗിക്കട്ടെ -വാട്സ്ആപ്പ് പറഞ്ഞു.
'ടുഗെതർ അറ്റ് ഹോം’ സ്റ്റിക്കറുകൾ വാട്സ്ആപ്പിൽ ലഭ്യമാണ്. ഉപയോഗിച്ച് തുടങ്ങാൻ സ്റ്റിക്കർ സെക്ഷനിൽ പുത്തൻ സ്റ്റിക്കർ ആഡ് ചെയ്യാനുള്ള + ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ മതിയാകും.