വാട്സ്ആപ് പേ: പുതിയ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ ആരംഭിക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പേയ്മെൻറ് സംവിധാനം ആരംഭിക്കുന്നതിെൻറ ഭാഗമായി വാട്സ്ആപ് ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന കേന്ദ്രങ്ങൾ വരും ആഴ്ചകളിൽ നിലവിൽവരും. നിലവിൽ വാട്സ്ആപ്പിന് ഇന്ത്യയിൽ 20 കോടി ഉപഭോക്താക്കളാണുള്ളത്. ഇവർക്കായി ഇ-മെയിലുകളിലൂടെയും ടോൾ ഫ്രീ നമ്പറുകളിലൂടെയുമായിരിക്കും സേവനം ലഭ്യമാക്കുക. പേയ്മെൻറ് സംവിധാനം സംബന്ധിച്ച വിവരങ്ങൾക്ക് 24 മണിക്കൂറും ലഭ്യമാകുന്ന ഇ-മെയിൽ, ടോൾഫ്രീ സേവനങ്ങൾ നൽകുമെന്ന് വാട്സ്ആപ് വക്താവ് പറഞ്ഞു.
ഇംഗ്ലീഷിന് പുറമേ ഹിന്ദി, മറാത്തി, ഗുജറാത്തി ഭാഷകളിലും സഹായം ലഭ്യമാകും. നാഷനൽ പേയ്മെൻറ് കോർപറേഷൻ വികസിപ്പിച്ചെടുത്ത യു.പി.െഎ അടിസ്ഥാനമാക്കിയാകും വാട്സ്ആപ് പേയ്മെൻറ് പ്രവർത്തിക്കുക. അടുത്ത ആഴ്ചകളിൽ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാകുെമന്നാണ് വിവരം. 10 ലക്ഷത്തോളം ഉപഭോക്താക്കൾ വാട്സ്ആപ് പേയ്മെൻറ് സംവിധാനം ഉപയോഗിക്കുമെന്നാണ് കമ്പനി കരുതുന്നത്. പേ സംവിധാനം ആരംഭിക്കുന്നതിെൻറ ഭാഗമായി വാട്സ്ആപ് തങ്ങളുടെ സ്വകാര്യത നയം പുതുക്കുന്നതായി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.