സമൂഹ മാധ്യമങ്ങളിൽ  ‘ഡൗൺ സിൻ​േഡ്രാം’

21:48 PM
03/07/2019
whatsapp Facebook

ന്യൂഡൽഹി:  ‘സർവർ ഡൗൺ’, ‘ഡൗൺലോഡ്​ ​ഫെയിൽ​ഡ്​’, ക്ഷമിക്കണം, താങ്കളുടെ അപേക്ഷ പരിഗണിക്കാനാവില്ല’... വാട്​സ്​ആപോ, ഇൻസ്​റ്റഗ്രാമോ ഫേസ്​ബുക്കോ ആക​െട്ട ചിത്രങ്ങളും വിഡിയോകളും വോയ്​സ്​ മെസേജുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കു​േമ്പാൾ ഇതുതന്നെ മറുപടി.

ബുധനാഴ്​ച ഉച്ചക്കു​ശേഷം തുടങ്ങിയ സർവർ തകരാർ ലോകം മുഴുവൻ ബാധിച്ചു. അവിചാരിതമായ പ്രശ്​നമാണെന്നും ഉടൻ പരിഹരിക്കുമെന്നുമുള്ള അറിയിപ്പല്ലാതെ മറ്റൊന്നും അധികൃതരിൽനിന്ന്​ ലഭിച്ചില്ല.  പലരും ട്വിറ്റർ വഴിയാണ്​ സർവർ തകരാറ്​ ലോകത്തെ അറിയിച്ചത്​.

ഫേസ്​ബുക്കിൽ ചിത്രങ്ങൾ ചേർക്കാനാവാത്തതിന്​ ക്ഷമാപണവുമായി കമ്പനി  രംഗത്തെത്തി. പ്രശ്​നത്തി​​െൻറ കാരണം വ്യക്​തമാക്കിയിട്ടുമില്ല. കഴിഞ്ഞ മാർച്ചിലും ഇൗ മൂന്നു സമൂഹ മാധ്യമങ്ങളും മണിക്കൂറുകളോളം സ്​തംഭിച്ചിരുന്നു

Loading...
COMMENTS