Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ആപ്പ്​...

വാട്​സ്​ആപ്പ്​ ഗ്രൂപ്പ്​ വീഡിയോ കാളിൽ ഇനി ഒരേസമയം എട്ടുപേർ

text_fields
bookmark_border
വാട്​സ്​ആപ്പ്​ ഗ്രൂപ്പ്​ വീഡിയോ കാളിൽ ഇനി ഒരേസമയം എട്ടുപേർ
cancel

ന്യൂയോർക്ക്​: ഈ ലോക്​ഡൗൺ കാലത്ത്​ വീടുകളിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആളുകൾ വീഡിയോ കാളിലൂടെ സ്വന്തം കുട ുംബങ്ങളെയും സുഹൃത്തുക്കളെയും കണ്ടാണ്​ ആശ്വാസം കണ്ടെത്തുന്നത്​. ജനപ്രിയ സമൂഹമാധ്യമങ്ങളിൽ ഒന്നായ വാട്​സ്​ആപ് പിൽ നേരത്തെ നാല്​ പേർക്ക്​ മാത്രമാണ്​ ഗ്രൂപ്പ്​ കാളിൽ ഏർ​െപടാനായിരുന്നത്​. സൂം, ഗൂഗ്​ൾ ഡുവോ, ഐ.എം.ഒ എന്നീ അപ്ലിക്കേഷനുകളെത്തേടി ഉപഭോക്​താക്കൾ പോയതിനെത്തുടർന്നാണ്​​ വാട്​സ്​ആപ്പ്​ ഫീച്ചേഴ്​സിൽ മാറ്റം വരുത്താൻ തയാറായത്​​.

ഇനിമുതൽ നാലിന്​ പകരം എട്ടുപേർക്ക്​ വാട്​സ്​ആപ്പ്​ ഗ്രൂപ്പ്​ കാളിൽ പങ്കുചേരാൻ സാധിക്കും. ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗാണ്​ വെള്ളിയാഴ്​ച ഇക്കാര്യം വ്യക്​തമാക്കിയത്​. നിലവിൽ ബീറ്റ വേർഷനിൽ മാത്രമാണ് അപ്‌ഡേറ്റ് വന്നത്​. എല്ലാ വാട്​സാപ്പ്​ ഉപഭോക്​താക്കൾക്കും ഇൗ സൗകര്യം അടുത്ത ആഴ്​ച മുതലാണ്​ ലഭ്യമാകുക.

ഇതോടൊപ്പം സൂം ആപ്പിന് കനത്ത വെല്ലുവിളി ഉയർത്തി മെസഞ്ചർ റൂമിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്​ ഫേസ്ബുക്ക്. ഒരുസമയം 50 പേർക്ക് വരെ ​െമസഞ്ചർ റൂമിലെ വീഡിയോ കാളിങ്ങിൽ പങ്കെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmark zuckerbergwhatsappzoomgroup videocallimomessenger room
News Summary - whatsapp increases group call limit from four people to eight- technology
Next Story