വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഫോണുകളിൽ നിരീക്ഷണ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഹാക്കർമാർക്ക് സാധിക്കുന്നതായ ി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഈ മാസം ആദ്യമാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. ഫേസ്ബുക്ക് സ്വന്തമാക്കിയ മെസ്സേജിങ് ആപ്പിൻെറ ഗുരുതര വീഴ്ച കണ്ടെത്തിയത് ഇസ്രായേലിലുള്ള സുരക്ഷാ സ്ഥാപനമായ എൻ.എസ്.ഒയാണ്.
വാട്സ്ആപ്പ് വോയിസ് കോൾ സംവിധാനത്തിലൂടെയാണത്രേ നിരീക്ഷണ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത്. കോളുകൾ എടുത്താലും ഇല്ലെങ്കിലും നിരീക്ഷണ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. വീഴ്ച സംഭവിച്ചതോടെ വാട്സ്ആപ്പ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.