കണ്ടതിലേറെ തെളിച്ചവുമായി ‘വു ക്വാണ്ടം പിക്സലൈറ്റ് ടി.വി’

09:51 AM
19/02/2018
Pixelight-LED-TV

ലോകത്തിലെ ഏറ്റവും തെളിച്ചമുള്ള എൽ.ഇ.ഡി ടി.വിയുമായി വു ടെക്നോളജീസ് എത്തി. യു.എസിലെ കാലിഫോർണിയ ആസ്ഥാനമായ വു ടെക്നോളജീസ് ടി.വി^മോണിട്ടർ നിർമാണരംഗത്ത് പേരെടുത്തവരാണ്. വു ക്വാണ്ടം പിക്സൽലൈറ്റ് എൽ.ഇ.ഡി ടി.വി (Vu Quantum Pixelight LED TV) ആണ് തെളിച്ചത്തി​െൻറ കാര്യത്തിൽ അവകാശവാദം മുന്നോട്ടുവെക്കുന്നത്. 

ക്വാണ്ടം പിക്സൽലൈറ്റ് ടി.വിയുടെ 65 ഇഞ്ചിന് 2.6 ലക്ഷവും 75 ഇഞ്ചിന് നാല് ലക്ഷവുമാണ് വില. താമസിയാതെ കടകളിലും ഫ്ലിപ്കാർട്ടിലും വിൽപനക്കെത്തും. ലോക്കൽ ഡിമ്മിങ് സാേങ്കതികവിദ്യയും 1500 നിറ്റ് (പ്രകാശ തീവ്രതയുടെ യൂനിറ്റാണ് നിറ്റ് ) ബ്രൈറ്റ്നസും ആണ് ഇൗ ടി.വിയെ വ്യക്തതയുടെ കാര്യത്തിൽ കേമനാക്കുന്നത്. ക്വാണ്ടം പിക്സൽ സാേങ്കതികവിദ്യ ജീവനുള്ള ചിത്രങ്ങൾ കാണുന്നപോലുള്ള പ്രതീതി നൽകുമെന്നും കമ്പനി പറയുന്നു.

അൾട്ര എച്ച്.ഡി, അൾട്ര കളർ, അൾട്ര കോൺട്രാസ്​റ്റ്​, അൾട്ര മോഷൻ എന്നീ നാല് അൾട്രകളുടെ സമന്വയമാണ് ടി.വിയുടെ മിഴിവിന് കാരണം. 55,000 ശബ്​ദ ദ്വാരങ്ങളിലൂടെ ൈഡനാമിക് ഡോൾബി ഒാഡിയോ അനുഭവവേദ്യമാക്കുന്നു. പ്രത്യേക നെറ്റ്ഫ്ലിക്സ്, യൂട്യൂബ് ബട്ടണുള്ള ഇതിൽ ഫോർകെ സ്ട്രീമിങ് പിന്തുണയുമുണ്ട്. വുവി​െൻറ ഒാപറേറ്റിങ് സിസ്​റ്റത്തിലാണ് സ്മാർട്ട് ടി.വിയുടെ പ്രവർത്തനം. നാലുകോർ പ്രോസസറുമുണ്ട്. ഫോർകെ അൾട്രാ എച്ച്.ഡി ഹൈ ഡൈനാമിക് റേഞ്ച് ഡിസ്പ്ലേയാണ്.

3840 x 2160 പിക്സലാണ് റസലൂഷൻ. ചാനൽ മാറ്റം മറ്റുള്ളവയെക്കാൾ 20 ശതമാനം വേഗത്തിൽ ചെയ്യാനാകും.  ഇതർനെറ്റ് പോർട്ട്, വൈ^ഫൈ കണക്​ടിവിറ്റിയുണ്ട്. 65 ഇഞ്ച് ടി.വിയിൽ മൂന്ന് 15 വാട്ട് സ്പീക്കറുകൾ,  3 എച്ച്ഡി.എം.െഎ പോർട്ട്, 2 യു.എസ്.ബി പോർട്ട്, ഇതർനെറ്റ് പോർട്ട് എന്നിവയുണ്ട്. 75 ഇഞ്ചിൽ രണ്ട് 15 വാട്ട് സ്പീക്കറുകൾ,  4 എച്ച്.ഡി.എം.െഎ പോർട്ട്, 3 യു.എസ്.ബി പോർട്ട്എന്നിവയുണ്ട്. ലോഹശരീരവും 8.9 എം.എം ഫ്രെയിമുമാണ്.

Loading...
COMMENTS