ഡാ​റ്റ സം​ര​ക്ഷ​ണ നി​യ​മം: യൂ​റോ​പ്പി​ൽ യു.​എ​സ്​ വാ​ർ​ത്ത വെ​ബ്​​സൈ​റ്റു​ക​ൾ കി​ട്ടു​ന്നി​ല്ല

23:13 PM
26/05/2018
websites

ല​ണ്ട​ൻ: ഡാ​റ്റ സം​ര​ക്ഷ​ണ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ പ്ര​മു​ഖ അ​മേ​രി​ക്ക​ൻ വാ​ർ​ത്ത വെ​ബ്​​സൈ​റ്റു​ക​ൾ യൂ​റോ​പ്പി​ൽ ല​ഭ്യ​മ​ല്ലാ​താ​യി. ന്യൂ​യോ​ർ​ക്​ ഡെ​യ്​​ലി ന്യൂ​സ്, ദ ​ഷി​കാ​ഗോ ട്രൈ​ബ്യൂ​ൺ​സ്, എ​ൽ.​എ ടൈം​സ്​ തു​ട​ങ്ങി​യ സൈ​റ്റു​ക​ൾ ല​ഭ്യ​മാ​കാ​ത്ത​തി​ൽ ഉ​ൾ​പ്പെ​ടും.

പു​തി​യ ഡാ​റ്റ സം​ര​ക്ഷ​ണ നി​യ​മ​മാ​യ ജ​ന​റ​ൽ ഡാ​റ്റ പ്രൊ​ട്ട​ക്​​ഷ​ൻ ​െറ​ഗു​ലേ​ഷ​ൻ (ജി.​ഡി.​പി.​ആ​ർ) യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലെ പൗ​ര​ന്മാ​ർ​ക്ക്​ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യോ അ​ശ്ര​ദ്ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്​​താ​ൽ 20 മി​ല്യ​ൺ യൂ​റോ വ​രെ പി​ഴ​യീ​ടാ​ക്കാ​ൻ വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​താ​ണ്​ ജി.​ഡി.​പി.​ആ​ർ.

Loading...
COMMENTS