വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​ത്​ മ​റ​ച്ചു​വെ​ച്ചു; ഉ​ബ​റി​ന്​ 1000കോ​ടി പി​ഴ 

22:19 PM
28/09/2018
uber-cab-hack

വാ​ഷി​ങ്​​ട​ൺ: ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ​ചോ​ർ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച സം​ഭ​വ​ത്തി​ൽ 14.8 കോ​ടി ഡോ​ള​ർ (1000കോ​ടി രൂ​പ) പി​ഴ ന​ൽ​കാ​മെ​ന്ന്​ ഒാ​ൺ​ലൈ​ൻ ടാ​ക്​​സി സേ​വ​ന​ദാ​താ​ക്ക​ളാ​യ ഉ​ബ​ർ. വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഇ​തു​വ​രെ​യു​ള്ള​തി​ൽ​വെ​ച്ച്​ ഏ​റ്റ​വും വ​ലി​യ പി​ഴ​ത്തു​ക​യാ​ണി​ത്.

2016ലാ​ണ്​ സം​ഭ​വം. ഉ​പ​ഭോ​ക്​​താ​ക്ക​ളും  ഡ്രൈ​വ​ർ​മാ​രു​മു​ൾ​​പ്പെ​ടെ 5.7 കോ​ടി ആ​ളു​ക​ളു​ടെ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന വി​വ​രം ഉ​ബ​ർ ഒ​രു വ​ർ​ഷ​ത്തോ​ളം മ​റ​ച്ചു​വെ​ച്ചു​വെ​ന്നാ​ണ്​ കേ​സ്. ഉ​ബ​റി​നെ​തി​രെ യു.​എ​സ്​ ഭ​ര​ണ​കൂ​ട​വും 50 സ്​​ഥാ​പ​ന​ങ്ങ​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു. ചോ​ർ​ത്തി​യ വി​വ​ര​ങ്ങ​ൾ ഡി​ലീ​റ്റ്​ ചെ​യ്യാ​ൻ ഉ​ബ​ർ ഹാ​ക്ക​ർ​മാ​ർ​ക്ക്​ ഒ​രു​ല​ക്ഷം ഡോ​ള​ർ (72 ല​ക്ഷം രൂ​പ) ന​ൽ​കു​ക​യും ചെ​യ്​​തു. 

Loading...
COMMENTS