സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത തടയാൻ ‘ഇഫി കോഷ്യൻറ്’
text_fieldsവാഷിങ്ടൺ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാജ്യവാർത്തകളെ പിടിക്കാൻ പുതിയ വെബ് ടൂളുമായി ശാസ്ത്രജ്ഞർ. ഇഫി കോഷ്യൻറ് എന്ന വെബ് ടൂൾ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ മിഷിഗൺ യൂനിവേഴ്സിറ്റി ശാസ്ത്രജ്ഞരാണ് ശ്രദ്ധനേടിയത്.
ന്യൂസ്വിപ്, മീഡിയ ബയാസ്/ഫാക്ട് ചെക്കർ എന്നീ സോഷ്യൽ മീഡിയ ട്രാക്കിങ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ‘ഇഫി കോഷ്യൻറ്’ വ്യാജ വാർത്തകൾ കണ്ടെത്തുക. ഫേസ്ബുക്കും ട്വിറ്ററുമാണ് ഇതിെൻറ കാര്യപ്പെട്ട ഉപയോക്താക്കൾ.
ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്ന ആയിരക്കണക്കിന് വെബ്സൈറ്റുകളുടെ യു.ആർ.എൽ ന്യൂസ്വിപ് ദിനേന വേർതിരിച്ചെടുക്കുന്നുണ്ട്. ന്യൂസ്വിപും മീഡിയ ബയാസ്/ഫാക്ട് ചെക്കറും ഇരു സോഷ്യൽ മീഡിയയിലുമുള്ള 5000ത്തോളം വെബ്സൈറ്റുകൾ ഇഫി േകാഷ്യൻറിന് കൈമാറും.
ഇഫി കോഷ്യൻറ് ഇൗ യു.ആർ.എല്ലുകൾ വേർതിരിച്ചെടുത്ത് ഉപയോക്താക്കൾക്ക് വിവിധ ഗ്രൂപ്പുകളായി നൽകും. വിശ്വസനീയമായ വാർത്തകൾ, വലത്-ഇടത് വിമർശനങ്ങൾ, വ്യാജം എന്നിവയെല്ലാം ഇഫി േകാഷ്യൻറ് വ്യക്തമാക്കും. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിന് വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതിനു പിന്നാലെയാണ് ഇത്തരത്തിലൊരു ടൂൾ വികസിപ്പിച്ചത്.